India Covid Update: രാജ്യത്ത് കോവിഡ് കേസിൽ വർധന, കഴിഞ്ഞ ദിവസത്തേക്കാൾ 12.5 ശതമാനത്തിൻറ വർധന
നിലവിൽ രാജ്യത്ത് 3,39,056 പേരാണ് രോഗ ബാധിതരായി ചികിത്സയില്‍ തുടരുന്നത് (India Covid Update Live)
ന്യൂഡൽഹി: ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകളിൽ വർധന. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻറ കണക്ക് പ്രകാരം 24 മണിക്കൂറിനുള്ളിൽ 34,403 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ കേസുകളിൽ 12.5 ശതമാനത്തിന്റെ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തതിരിക്കുന്നത്.
നിലവിൽ രാജ്യത്ത് 3,39,056 പേരാണ് രോഗ ബാധിതരായി ചികിത്സയില്‍ തുടരുന്നത്. എന്നാൽ രാജ്യത്ത് കഴിഞ്ഞ ദിവസം മാത്രം ഏതാണ്ട് 37,950 പേരാണ് കോവിഡിൽ നിന്നും രോഗമുക്തി നേടിയത്. ഇതൊക്കെയാണെങ്കിലും തുടര്‍ച്ചയായ പതിനെട്ടാം ദിവസവും രാജ്യത്തെ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തില്‍ താഴെയായാണ് റിപ്പോര്‍ട്ട് ചെയ്തത്. 320 പേരാണ് ഇതിനോടകം മരിച്ചത്.
നിലവില്‍ ഇന്ത്യയിലെ പോസിറ്റിവിറ്റി നിരക്ക് 2.25 ശതമാനമാണ്. രാജ്യത്ത് കൊവിഡ് പ്രതിരോധ മരുന്ന് സ്വീകരിച്ചവരുടെ ആകെ എണ്ണം 77കോടി 24 ലക്ഷം കടന്നു. അതേസമയം രാജ്യത്ത്ല ഏറ്റവുമധികം കോവിഡ് കേസുകളുള്ളത് കേരളത്തിലാണ്. 17,681 പോസിറ്റീവ് കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്.
ALSO READ: Covid-19: ക്വാറന്റീൻ സ്‌പെഷ്യൽ കാഷ്വൽ ലീവ് ഏഴ് ദിവസമാക്കി ഉത്തരവിറക്കി
ഇതുവരെ ലോകത്ത് 22.63 കോടി ജനങ്ങൾക്കാണ് കോവിഡ് ബാധിച്ചത്. ഇതിൽ തന്നെ 46.5 ലക്ഷ പേർ മരണത്തിന് കീഴടങ്ങി.രാജ്യത്ത് കോവിഡ് വാക്സിനേഷൻ അതിവേഗത്തിൽ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത് ഇതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...