ന്യൂഡൽഹി: കേരളീയർ കനത്ത മഴയും അതിനെ തുടർന്നുള്ള കെടുതികളിലും പൊറുതിമുട്ടുമ്പോൾ ഉത്തരേന്ത്യയിൽ കൊടുംചൂട്. ഉഷ്ണ തരംഗത്തെ തുടർന്ന് ഇന്നലെ രാജസ്ഥാനിൽ 9 പേരാണ് മരിച്ചത്. താപനില 49 ഡിഗ്രി വരെയാണ് പടിഞ്ഞാറൻ രാജസ്ഥാനിലെ പലയിടങ്ങളിലും ഉയർന്നത്. 45 ഡിഗ്രിക്ക് മുകളിലാണ് പഞ്ചാബ് ഹരിയാന ഉത്തർപ്രദേശ് ഗുജറാത്ത് മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇന്നലെ അനുഭവപ്പെട്ട ഏറ്റവും ഉയർന്ന താപനില.


COMMERCIAL BREAK
SCROLL TO CONTINUE READING

 വരുന്ന അഞ്ച് ദിവസമെങ്കിലും ഉഷ്ണതരംഗം ഇതേ രീതിയിൽ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. രാജസ്ഥാൻ പഞ്ചാബ് ഹരിയാന ചണ്ഡീഗഡ് ഡൽഹി ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്  തുടരുകയാണ്. നാളെ വോട്ടെടുപ്പ് നടക്കാൻ പോകുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗ ബാധിത റെഡ് സോൺ മേഖലകളിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങളും ബൂത്തുകൾക്കും മുന്നിൽ കാത്തിരിപ്പ് സൗകര്യങ്ങളും ഒരുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ നിർദേശിച്ചിട്ടുണ്ട്.


ALSO READ: അങ്കിളും ആന്റിയും പിന്നെ രണ്ട് യുവതികളും... അടിയോടടി! അതും ഒരു 100 രൂപയ്ക്ക്; വീഡിയോ വൈറല്‍


അതേസമയം ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ ആലപ്പുഴ ജില്ലയിൽ അടുത്ത മൂന്ന്  മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും (15.6 -64.4 mm) സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്  അറിയിക്കുന്നു.


പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങൾ


പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക്  സാധ്യതയുള്ളതിനാൽ  ഗതാഗതക്കുരുക്ക് ഉണ്ടാകാം.


താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.


മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.


വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.


ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും  സാധ്യത.


മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും  തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു  നാശമുണ്ടാക്കാനും സാധ്യതയുണ്ട്.


നിർദേശങ്ങൾ


ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക 


അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.