Uncle, Aunty Viral Video: അങ്കിളും ആന്റിയും പിന്നെ രണ്ട് യുവതികളും... അടിയോടടി! അതും ഒരു 100 രൂപയ്ക്ക്; വീഡിയോ വൈറല്‍

Uncle, Aunty Viral Video: ഉത്തർ പ്രദേശിലെ ബാന്ദറിൽ ഒരു മെഡിക്കൽ സ്റ്റോറിൽ ആണ് സംഭവം അരങ്ങേറിയത്. വിഷയത്തിൽ രണ്ട് കൂട്ടർക്കും പരാതിയില്ലാത്തതിനാൽ പോലീസ് കേസ് എടുത്തിട്ടില്ല.

Written by - Zee Malayalam News Desk | Last Updated : May 24, 2024, 11:12 AM IST
  • ഉത്തര്‍ പ്രദേശിലെ ബാന്ദയിലെ ഒരു മെഡിക്കല്‍ സ്റ്റോറില്‍ ആണ് സംഭവം
  • തര്‍ക്കത്തിനിടയില്‍ രണ്ട് കൂട്ടരും വിട്ടുകൊടുക്കാതെ ഭീഷണി മുഴക്കുന്നതും കാണാം
  • ഡിഐജിയേയും ജില്ലാ കളക്ടറേയും വിളിക്കുമെന്നായിരുന്നു ഇരുകൂട്ടരുടേയും ഭീഷണി
Uncle, Aunty Viral Video: അങ്കിളും ആന്റിയും പിന്നെ രണ്ട് യുവതികളും... അടിയോടടി! അതും ഒരു 100 രൂപയ്ക്ക്; വീഡിയോ വൈറല്‍

Viral Videoബാന്ദ: ലോകത്ത് ഏറ്റവും അധികം തര്‍ക്കങ്ങള്‍ക്ക് കാരണമാകുന്നത് എന്താണെന്നോ... അത് പണം ആണ്. ബാക്കി എന്തും നിങ്ങള്‍ക്ക് മടുക്കും. പക്ഷേ, പണവും സമ്പത്തും നിങ്ങള്‍ക്ക് ഒരിക്കലും മടുക്കില്ല. അത് വീണ്ടും വീണ്ടും കിട്ടിക്കൊണ്ടിരുന്നാല്‍ അത്രയും സന്തോഷമാകും. നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണവിഭവം, വയറ് നിറഞ്ഞതിന് ശേഷവും തന്നുകഴിഞ്ഞാല്‍ ആര്‍ക്കെങ്കിലും കഴിക്കാന്‍ ആകുമോ? പക്ഷേ, പണപ്പെട്ടി നിറഞ്ഞാലും പണം കിട്ടിക്കൊണ്ടിരുന്നാല്‍ ആരും വേണ്ട എന്ന് പറയില്ല.

സംഗതി ഇതൊന്നും അല്ല കാര്യം. സോഷ്യല്‍ മീഡിയയല്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണ്. മധ്യവയസ്സിലെത്തിയ ഒരു ദമ്പതിമാര്‍ രണ്ട് യുവതികളുമായി ഉണ്ടാക്കിയ തല്ലിന്റെ വീഡിയോ ആണ് വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്. ആ തര്‍ക്കത്തിനുള്ള കാരണവും, അതിനിടയില്‍ രണ്ട് കൂട്ടരും നടത്തുന്ന ഗ്വാ ഗ്വാ വിളികളും ഒക്കെ ആണ് ആളുകളെ ചിരിപ്പിക്കുന്നത്.

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Times Trending (@times_trending)

ഉത്തര്‍ പ്രദേശിലെ ബാന്ദയിലെ ഒരു മെഡിക്കല്‍ സ്റ്റോറില്‍ ആണ് സംഭവം നടന്നത്. മെഡിക്കല്‍ സ്‌റ്റോര്‍ നടത്തുന്നത് മധ്യവയസ്‌കരായ ദമ്പതിമാര്‍ ആണ്. ഇവര്‍ രണ്ട് യുവതികളുമായി തല്ലുകൂടുന്നതാണ് വീഡിയോ. മുടി പിടിച്ച് വലിക്കുന്നതും തല്ലുന്നതും തള്ളുന്നതും ചീത്ത വിളിക്കുന്നതും എല്ലാം വീഡിയോയില്‍ കാണാം. ഒരു നൂറ് രൂപയെ ചൊല്ലിയായിരുന്നു ഈ സംഭവങ്ങള്‍ എല്ലാം എന്നാണ് പുറത്ത് വരുന്ന വിവരം.

Read Also: Viral Video: ഇത് വെറും മഴയല്ല... മത്സ്യമഴ; റോഡിലാകെ തുള്ളിക്കളിക്കുന്ന മീനുകൾ..!

തര്‍ക്കത്തിനിടയില്‍ രണ്ട് കൂട്ടരും വിട്ടുകൊടുക്കാതെ ഭീഷണി മുഴക്കുന്നതും കാണാം. ഒരു കൂട്ടര്‍ ഡിഐജിയെ വിളിക്കുമെന്നാണ് ഭീഷണിപ്പെടുത്തുന്നത്. ജില്ലാ കളക്ടറെ വിളിക്കുമെന്നാണ് എതിരാളികളുടെ ഭീഷണി. എന്തായാലും ഒരു നൂറ് രൂപയുടെ കേസില്‍ എന്തിനാണ് ഡിഐജിയേയും ജില്ലാ കളക്ടറേയും ഒക്കെ വിളിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. 

ടൈംസ് ട്രെന്‍ഡിങ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ആണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മെഡിക്കല്‍ സ്‌റ്റോര്‍ ഉടമകളും സ്ത്രീകളും തമ്മിലുള്ള അടിപിടി എന്നാണ് ഇവര്‍ നല്‍കിയിട്ടുള്ള ക്യാപ്ഷന്‍. സഗംതി ആളുകളെ ചിരിപ്പിക്കുന്നുണ്ടെങ്കിലും, ഇത്തരത്തില്‍ കൈയ്യാങ്കളി നടത്തുന്നത് ആര്‍ക്കായാലും നല്ല കാര്യമല്ല എന്നത് ഓര്‍ക്കണം.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെ ഉത്തര്‍ പ്രദേശ് പോലീസിന്റെ ശ്രദ്ധയിലും ഇത് പെട്ടിട്ടുണ്ട്. ഒരു നൂറ് രൂപയുടെ പേരിലുള്ള ചെറിയൊരു തര്‍ക്കം മാത്രമാണ് സംഭവിച്ചത് എന്നാണ് യുപി പോലീസിന്റെ വിശദീകരണം. രണ്ട് കൂട്ടരും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചുവെന്നും നിയമനടപടിയൊന്നും ആവശ്യമില്ലെന്നും എഴുതി നല്‍കിയിട്ടുണ്ട് എന്നും പോലീസ് വിശദീകരിക്കുന്നുണ്ട്. 

Read Also: Viral Video: പെട്രോളടിക്കാൻ വന്ന യുവതി പമ്പിൽ കാട്ടിക്കൂട്ടിയത്..! ഞെട്ടിക്കുന്ന വീഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന വീഡിയോകളിൽ മിക്കവയും ഇത്തരത്തിൽ അടിപിടിയുടേതാകുന്നത് എന്തുകൊണ്ടാണ് എന്ന് പലരും ചോദിക്കാറുണ്ട്. ഇത്തരം വീഡിയോകളിൽ സ്ത്രീകളുടെ സാന്നിധ്യം കൂടി ഉണ്ടെങ്കിൽ അത് കൂടുതൽ വൈറൽ ആവുകയും ചെയ്യും. മനുഷ്യന്റെ ഉള്ളിലെ അക്രമ വാസനയാണ് ഇത്തരം വീഡിയോകൾക്ക് കൂടുതൽ പ്രചാരം ലഭിക്കാൻ കാരണം എന്ന് കരുതുന്ന ആളുകളും ഉണ്ട്. എന്നാൽ ഇങ്ങനെ ചിരിപ്പിക്കുന്ന വീഡിയോ കണ്ടാൽ ആരായാലും ഷെയ‍ർ ചെയ്ത് പോകും എന്നാണ് മറ്റൊരു വിഭാ​ഗം ആളുകൾ പറയുന്നത്. എന്നാൽ, ഒരു തമാശയ്ക്ക് വേണ്ടി ഇങ്ങനെ വീഡിയോകൾ ഷെയ‍ ചെയ്യുന്നത് ചിലപ്പോൾ നിയമക്കുരുക്കിലേക്ക് പോലും എത്തിച്ചേക്കാം എന്നതാണ് സത്യം. ഈ വീഡിയോയുടെ കാര്യം തന്നെ പരിശോധിക്കാം... ഒടുവിൽ അത് പോലീസിന്റെ മുന്നിൽ വരെ എത്തുകയുണ്ടായി. വലിയ സംഭവം അല്ലാത്തതുകൊണ്ട് മാത്രമാണ് ഇതിൽ പോലീസ് സ്വമേധയാ നടപടി എടുക്കാതെ ഇരുന്നത് എന്ന് കൂടി ഓർക്കണം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News