തിരുവനന്തപുരത്തെ പ്രധാനപ്പെട്ട ഹോട്ടലുകളായ സൂര്യ, ഇന്ദ്രപ്രസ്ഥ, സെൻട്രൽ പ്ലാസ എന്നിവടങ്ങളിൽ നിന്ന്  പഴകിയ ഭക്ഷണം പിടികൂടിയതും മെഡിക്കൽ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ കടകൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. ഭക്ഷ്യ തദ്ദേശ ആരോഗ്യ വകുപ്പുകൾ സംയുക്തമായിട്ടാണ് നഗരത്തിലുടനീളം പരിശോധന നടത്തിയത്. ക്രമക്കേടുകൾ കണ്ടെത്തിയ ഹോട്ടലുകൾക്ക് നോട്ടീസ് നൽകി താക്കീതും കൊടുത്തു. വൃത്തിഹീനമായി സൂക്ഷിച്ച ചിക്കൻ, ബീഫ്, മുട്ട, പൊറോട്ട ഉൾപ്പടെ കണ്ടെത്തിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എസ്.യു.ടി ആശുപത്രിയിലെ മെസ്സിൽ നിന്നും കാന്റീനിൽ നിന്നുമായി പഴകിയ മീനും എണ്ണയും കണ്ടെടുത്തു. വാളിക്കോട് ജംക്ഷനിലെ കോട്ടൂരാൻ എന്ന കട പൂട്ടി. കച്ചേരി ജംക്ഷനിൽ മാർജിൻ ഫ്രീ ഷോപ്പിൽ സാധനങ്ങൾ വെച്ച മുറിയിൽ എലിയെ പിടിക്കാൻ കൂടുവെച്ച നിലയിലായിരുന്നു. ഈ കച്ചവട സ്ഥാപനത്തിന് ഉദ്യോഗസ്ഥർ നോട്ടീസ് നൽകി. 


തലസ്ഥാനത്ത് 4 സ്ക്വാഡുകളായി കേന്ദ്രീകരിച്ചാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ  പരിശോധന. കോവളം പാറശ്ശാല കേന്ദ്രീകരിച്ച് ഒരു സ്വകാഡും, പാളയം പട്ടം ഭാഗങ്ങൾ കേന്ദ്രീകരിച്ച് രണ്ടാമത്തെ സ്വകാഡും പ്രവർത്തിക്കുന്നുണ്ട്. ശാസ്തമംഗലം വെള്ളയമ്പലം ഭാഗത്തെ ഹോട്ടലുകളിൽ മൂന്നാമത്തെ സ്ക്വാഡ് പരിശോധന നടത്തുന്നുണ്ട്. പൂജപ്പുര,തിരുമല,കരമന കേന്ദ്രീകരിച്ച് നാലാമത്തെ സംഘവും പരിശോധനകൾക്ക് നേതൃത്വം നൽകുകയാണ്.


കൊച്ചിയിലും  ഇടുക്കിയിലും ഭക്ഷ്യ സുരക്ഷാ വിഭാഗം ഹോട്ടലുകളിൽ പരിശോധന നടത്തുന്ന പരിശോധന നടത്തി. തൊടുപുഴയിലെ നാല് സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നിർദ്ദേശം നൽകി. 12 ഹോട്ടലുകൾക്ക് നോട്ടീസും നൽകി.


കാസർകോട് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ വൻ തോതിൽ പഴകിയ മത്സ്യം പിടികൂടി. വിൽപ്പനയ്ക്കായി തമിഴ്നാട്ടിൽ നിന്ന് ലോറിയിൽ കാസർകോട്ടെ മാര്‍ക്കറ്റിലെത്തിച്ച 200 കിലോ പഴകിയ മത്സ്യമാണ് പിടിച്ചെടുത്തത്. പഴകിയ മത്സ്യം പിടികൂടിയ സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിൽ പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ പരിശോധനകൾ നടക്കുന്നത്. 


ചില വൻകിട ഹോട്ടലുകൾ ഉൾപ്പടെ വൃത്തിഹീനമായ സാഹചര്യത്തിൽ പഴകിയ ഭക്ഷണം വിതരണം ചെയ്യുന്ന പശ്ചാത്തലത്തിൽ വരുംദിവസങ്ങളിലും റെയ്ഡ് ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം. ചെറുവത്തൂരിൽ പ്ലസ് വൺ വിദ്യാർഥിനി ഷവർമ കഴിച്ചു മരണപ്പെട്ട തോടെയാണ് ഹോട്ടലുകൾ കേന്ദ്രീകരിച്ച് മുടങ്ങിക്കിടന്നിരുന്ന ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ പരിശോധന വീണ്ടും ആരംഭിച്ചത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.