കൊച്ചി:  സ്വർണ്ണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയ്ക്ക് (Vinodini Kodiyeri) കസ്റ്റംസ് വീണ്ടും നോട്ടീസ് അയച്ചു.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ മാസം 23 ന് കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്നത്.   


സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നസുരേഷിന് (Swapna Suresh) കോഴയായിസന്തോഷ് ഈപ്പൻ നൽകിയ ഐ ഫോണുകളിലൊന്ന് ഉപയോഗിച്ചിരുന്നത് വിനോദിനിയാണെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. 


സന്തോഷ് ഈപ്പൻ നൽകിയ ഫോണുകളിലെ ഏറ്റവും വില കൂടിയ ഫോൺ ആയിരുന്നു ഇത്. കേസ് വിവാദമായതോടെ ഈ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നുവെങ്കിലും സാങ്കേതിക വിദ്യയുടെ സഹായത്തോടെ കസ്റ്റംസ് (Customs) സിം കാർഡും ഉപയോഗിച്ച ആളെയും കണ്ടെത്തുകയായിരുന്നു. 


Also Read: iPhone Controversy: ചോദ്യം ചെയ്യൽ ഇന്ന്; കോടിയേരിയുടെ ഭാര്യ ഇന്ന് ഹാജരാകുമോ?


ഈ സിമ്മിൽ നിന്നും പോയിട്ടുള്ള ചില കോളുകളിൽ കസ്റ്റംസിന് സംശയമുണ്ട്. മാത്രമല്ല ഈ ഐ ഫോൺ കുറച്ചു നാൾ ബിനീഷ് കോടിയേരി ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.  അതുകൊണ്ടുതന്നെ കൊച്ചി, ബംഗളുരു ഇഡി യൂണിറ്റുകളും വിനോദിനിയെ ചോദ്യം ചെയ്തേക്കുമെന്നും റിപ്പോർട്ട് ഉണ്ട്. 


നേരത്തെ കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നുവെങ്കിലും അത് തനിക്ക് ലഭിച്ചിട്ടില്ലയെന്ന് കാണിച്ച് വിനോദിനി (Vinodini Balakrishnan) ഹാജരായിരുന്നില്ല.  മാത്രമല്ല ആ കത്ത് ഡോർ ക്ലോസ്ഡ് എന്നെഴുതി തിരിച്ചെത്തിയിരുന്നു.  


Also Read: viral video: നടുവിരലിന്റെ നീളം 5 ഇഞ്ച്; വിസ്മയമായി ഒളിവിയ മിർസിയ


ബിനീഷ് കോടിയേരിയുടെ വീടിന്റെ അഡ്രസിലായിരുന്നു ആദ്യം കത്ത് അയച്ചിരുന്നത്.   ശേഷം വിനോദിനിയെ ഫോണിൽ ബാന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും കിട്ടിയിരുന്നില്ല. 


അതുകൊണ്ടുതന്നെ ഇത്തവണ തിരുവനന്തപുരത്തെ വീടിന്റെ അഡ്രസിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്.  ഇതും കൈപ്പറ്റിയില്ലയെങ്കിൽ കർശന നടപടിയെടുക്കാനുള്ള തീരുമാനത്തിലാണ് കസ്റ്റംസ്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.