മുൻ ഡിജിപി ആർ ശ്രീലേഖ ഐപിഎസ് ബിജെപിയിൽ ചേ‍‍ർന്നു. തിരുവനന്തപുരം ഈശ്വരവിലാസത്തിലുള്ള വീട്ടിൽ വച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനിൽ നിന്ന് ശ്രീലേഖ അം​ഗത്വം സ്വീകരിച്ചു.  തോമസ് ജേക്കബിനും ടിപി സെൻകുമാറിനും ശേഷം ബിജെപിയിൽ എത്തുന്ന മൂന്നാമത്തെ ഡിജിപിയാണ് ശ്രീലേഖ.


COMMERCIAL BREAK
SCROLL TO CONTINUE READING

നരേന്ദ്ര മോദിയുടെ വ്യക്തി പ്രഭാവത്തിൽ ആകൃഷ്ടയായിയാണ് താൻ ബിജെപിയിൽ എത്തിയതെന്ന് ശ്രീലേഖ പറഞ്ഞു. വെറും മൂന്നാഴ്ചത്തെ ആലോചനയ്ക്ക് ശേഷമാണ് ബിജെപിയിൽ ചേരാൻ തീരുമാനമെടുത്തതെന്നും ഈ ആദർശത്തിന്റെ ഭാഗമാകുന്നത് തന്നെ വലിയൊരു ജനസേവനമാണെന്നും ശ്രീലേഖ പറഞ്ഞു.


Read Also: രസതന്ത്ര നൊബേൽ പങ്കിട്ട് മൂന്ന് പേർ; പുരസ്കാരം ലഭിച്ചത് പ്രോട്ടീൻ ഡിസൈനുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക്


നവരാത്രി കാലത്ത് ഒരു ധീരവനിത പാർട്ടിയിൽ എത്തുന്നത് ഊർജം പകരുന്നുവെന്ന് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ബിജെപി തൊട്ടുകൂടാത്ത പാർട്ടിയല്ലെന്നും ആ ധാരണ മാറിയെന്നും ശ്രീലേഖയുടെ അംഗത്വം ബിജെപിക്ക് മുതൽക്കൂട്ടാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.


ചേർത്തല എഎസ്പിയായി ഔദ്യോ​ഗിക ജീവിതം ആരംഭിച്ച ശ്രീലേഖ തൃശ്ശൂർ, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ എസ്പിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിജിലൻസ്, ക്രൈംബ്രാഞ്ച് ഡിഐജി, ഐജി, എഡിജിപി എന്നീ ചുമതലകൾ നിർവഹിച്ചു. ഫയർഫോഴ്സ് മേധാവി ആയിരിക്കുമ്പോഴാണ് വിരമിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.