കാലടി സംസ്‌കൃത സർവ്വകലാശാലയിലെ അധ്യാപക നിയമനങ്ങളിൽ വ്യാപക ക്രമക്കേടെന്ന് റിപ്പോര്‍ട്ട്. സ്‌ക്രീനിംഗ് കമ്മിറ്റി യോഗ്യത ഇല്ലാതെ തള്ളിയ അപേക്ഷകർക്കാണ് സർവ്വകലാശാല അസിസ്റ്റന്റ് പ്രൊഫസർമാരായി നിയമനം നൽകിയിരിക്കുന്നത്. നിയമനം ലഭിച്ചവരിൽ യൂണിവേഴ്‌സിറ്റിക്ക് നാക് എ+ ഗ്രേഡ് നൽകിയ നാക്ക് ടീം ചെയർ മാന്റെയും, വിസി യുടെയും ഡീനിന്റെയും ഗവേഷണ വിദ്യാർഥികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. 


COMMERCIAL BREAK
SCROLL TO CONTINUE READING

മിനിമം യോഗ്യതയില്ലാത്തതു കൊണ്ട് സ്‌ക്രീനിംഗ് കമ്മിറ്റി തള്ളിയ അപേക്ഷകർക്കാണ് കാലടി സംസ്‌കൃത സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസ്സർമാരായി നിയമനം നൽകിയത്. വൈസ് ചാൻസിലറായിരുന്ന ഡോ.ധർമ്മരാജ് അടാട്ട് ചെയർമാനും, ഡീൻ വി.ആർമുരളീധരൻ അംഗവുമായ സെലക്ഷൻ കമ്മിറ്റിയാണ് സ്‌ക്രീനിംഗ് കമ്മിറ്റി തള്ളിക്കളഞ്ഞവർക്കും, യോഗ്യത തുല്യത സർട്ടിഫിക്കേറ്റ് ഇല്ലാത്തവർക്കും നിയമനം നൽകിയത്. സർവ്വകലാശാലക്ക് എ+ ഗ്രേഡ് ശുപാർശ ചെയ്ത യുജിസി നാക്ക് അക്രഡിറ്റേഷൻ ടീമിന്റെ ചെയർമാനും നാഗ്പുർ കാളിദാസ സംസ്‌കൃത സർവ്വകലാശാല വിസി യുമായ ഡോ: ശ്രീനിവാസ വരഖേടിയുടെയും, സെലക്ഷൻ കമ്മിറ്റി ചെയർമാൻ മുൻ വിസി ഡോ. ധർമ്മരാജ് അടാട്ടിന്റെയും, സെലെക്ഷൻ കമ്മിറ്റി അംഗം വി ആർ മുരളീധരന്റെയും ഗവേഷണ വിദ്യാർഥികളെ ചട്ട വിരുദ്ധമായി നിയമിച്ചതായാണ് ആക്ഷേപം. 


മൂന്ന് ഭാഷാവിഷയ വിദഗ്ദരുടെ ശുപാർശ തള്ളി, സ്പീക്കർ എം ബി രാജേഷിന്റെ ഭാര്യയ്‌ക്ക് മലയാളം അസിസ്റ്റന്റ് പ്രൊഫസ്സറായി നിയമനം നൽകിയതിനോടൊപ്പമാണ് ഇപ്പോൾ വിവാദമായിരിക്കുന്ന ഈ നിയമനങ്ങളും നടന്നത്. സ്‌ക്രീനിംഗ് കമ്മിറ്റി അംഗവും സിൻഡിക്കേറ്റ് അംഗവുമായിരുന്ന ഡോ.പി സി .മുരളിമാധവൻ നിയമനങ്ങളിലെ ഗുരുതര ക്രമക്കേട് വിസി യെ ബോധ്യപ്പെടുത്തിയിട്ടും വിസി അവഗണിച്ചതായി അദ്ദേഹം ഗവർണക്ക് നൽകിയ പരാതിയിൽ പറയുന്നു. 


കൊറോണ കാലത്ത് തിരക്കിട്ട് നടത്തിയ അധ്യാപക നിയമനങ്ങളിൽ വ്യാപക ക്രമക്കേടുകൾ നടന്നിരിക്കുന്ന സാഹചര്യത്തിൽ, ഈ കാലയളവിൽ നടന്ന എല്ലാ അധ്യാപക നിയമനങ്ങളും അന്വേഷിക്കണമെന്നും സ്‌ക്രീനിംഗ് കമ്മിറ്റി തള്ളിക്കളഞ്ഞ അയോഗ്യരായ അപേക്ഷകരുടെ നിയമനങ്ങൾ ഉടനടി റദ്ദാക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.