കൊച്ചി: ഐ.എസ്.എല്ലിന്‍റെ നാലാം സീസണിന്‍റെ ഉദ്ഘാടനമത്സരത്തിന് വേദിയാകുന്ന കൊച്ചി ഫുട്ബോള്‍ ആവേശത്തില്‍. അക്ഷരാര്‍ത്ഥത്തില്‍ മഞ്ഞക്കടലായി നഗരം മാറിക്കഴിഞ്ഞു. അതിനിടെ, ടിക്കറ്റ് കിട്ടാത്തതില്‍ പ്രതിഷേധവുമായി ഒരു കൂട്ടം ആരാധകര്‍ രംഗത്ത് വന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാവിലെ മുതല്‍ ടിക്കറ്റിനായി കാത്തുനിന്നവരാണ് പ്രതിഷേധിച്ചത്. സ്റ്റേഡിയത്തില്‍ ടിക്കറ്റ് വില്‍പ്പനയില്ലെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും പലരും ഇക്കാര്യം അറിഞ്ഞിരുന്നില്ല. രാവിലെ മുതല്‍ കാത്ത് നിന്നവര്‍ ഇതോടെ നിരാശരായി. തുടര്‍ന്ന് പ്രതിഷേധവുമായി ചിലര്‍ രംഗത്തെത്തി. ടിക്കറ്റ് കൗണ്ടര്‍ അടിച്ചു തകര്‍ത്താണ് ഒരു വിഭാഗം ആരാധകര്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് പൊലീസ് ഇടപെട്ടു. 


ഉദ്ഘാടനചടങ്ങിന് ശേഷം എട്ട് മണിക്ക് കേരള ബ്ലാസ്റ്റേഴ്സും അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും തമ്മിലാണ് ആദ്യ മത്സരം.