കൊച്ചി: ഐ.എസ്.ആർ.ഒ ഗൂഢാലോചനക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസിൻറെ മുൻകൂർ ജാമ്യാപേക്ഷയുടെ പരിധി ഒഴിവാക്കി. 60 ദിവസത്തെ മുൻകൂർ ജാമ്യമായിരുന്നു കേസിൽ സിബിഐ കോടതി അനുവദിച്ചത്. ഇത് ചോദ്യം ചെയ്ത സിബി മാത്യൂസിൻറെ ഹർജി ഹൈക്കോടതി അംഗീകരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ചാരക്കേസ് ഗൂഢാലോചനയിലെ നാലാം പ്രതിയാണ് സിബി മാത്യൂസ്. കേസ് കെച്ചിച്ചമയ്ക്കാൻ കൂട്ടു നിന്നു എന്നാണ് സിബി മാത്യൂസിനെതിരായ ആരോപണം. കേസിൽ തനിക്കെതിരായ പകയാണ് കാരണമെന്നാണ് സി.ബി മാത്യൂസ് വാദിക്കുന്നത്. കേസ് അട്ടിമറിച്ചത് ആദ്യം അന്വേഷിച്ച സി.ബി.ഐ സംഘമാണെന്നും അദ്ദേഹം പറയുന്നു.


ALSO READ: Isro Spy Case: രണ്ട് ഡി.ഐ.ജിമാർക്ക് നമ്പിനാരായണൻ ഭൂമി വിറ്റതായി കേസിലെ പ്രതി,പണവും ഭൂമിയും നൽകി നമ്പിനാരായണൻ സിബിഐയെയും ഐബി ഉദ്യോഗസ്ഥരെയും സ്വാധീനിച്ചു


അതിനിടയിൽ നേരത്തെ സിബി മാത്യൂസിൻറെ ജാമ്യ ഹർജി എതിർത്ത് നമ്പി നാരായണനും, കേസിലെ മാലി വനിതകളും കക്ഷി ചേർന്നിരുന്നു. നമ്പി നാരായണനെ കസ്റ്റഡിയിൽ മർദ്ദിച്ചുവെന്നാണ് സി.ബി മാത്യൂസിനെതിരെ ഉന്നയിക്കുന്ന പ്രധാന കാര്യം.


ALSO READ: ISRO Spy Case; നമ്പി നാരായണനെ പ്രതിയാക്കിയത് ഐബിയും റോയും പറഞ്ഞിട്ടെന്ന് ആവർത്തിച്ച് സിബി മാത്യൂസ്
 കേസിൽ സി.ബി മാത്യൂസ് അടക്കം 18 പേരെയാണ് സി.ബി.ഐ പ്രതി ചേർത്തത്. ഐ.ബി ഉദ്യോഗസ്ഥനായിരുന്ന ആർ.ബി ശ്രീകുമാർ അടക്കം കേസിലെ പ്രതികളാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.