തി​രു​വ​ന​ന്ത​പു​രം: ISRO ചാരക്കേസുമായി ബന്ധപ്പെട്ട് നി​യ​മ​വി​രു​ദ്ധ​മാ​യ അ​റ​സ്റ്റി​നും പീ​ഡ​ന​ത്തി​നും ഇ​ര​യാ​യ മു​ന്‍ ISRO  ശാ​സ്ത്ര​ജ്ഞ​ന്‍ എ​സ്.​ നമ്പി ​നാ​രാ​യ​ണ​നുമായി ഒത്തുതീര്‍പ്പിന് സംസ്ഥാന സര്‍ക്കാര്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

നിയമവിരുദ്ധ അറസ്റ്റിനെതിരെ, തി​രു​വ​ന​ന്ത​പു​രം സ​ബ് കോ​ട​തി​യി​ല്‍ നമ്പി നാരായണന്‍ ഫ​യ​ല്‍ ചെ​യ്ത കേ​സ് ഒ​ത്തു​തീ​ര്‍​പ്പാ​ക്കു​ന്ന​തി​ന് 1.3 കോ​ടി രൂ​പ ന​ല്‍​ക​ണ​മെ​ന്ന ശി​പാ​ര്‍​ശ ത​ത്വ​ത്തി​ല്‍ അം​ഗീ​ക​രി​ക്കാ​ന്‍ മ​ന്ത്രി​സ​ഭ യോഗം തീ​രു​മാ​നി​ച്ചു.


സു​പ്രീം​കോ​ട​തി നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം ന​ല്‍​കി​യ 50 ല​ക്ഷം രൂ​പ​യ്ക്കും ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന്‍ ശി​പാ​ര്‍​ശ ചെ​യ്ത 10 ല​ക്ഷം രൂ​പ​യ്ക്കും പു​റ​മേ ആ​യി​രി​ക്കും ഇ​ത്. 


നി​യ​മ​വി​ദ​ഗ്ധ​രു​മാ​യി ആ​ലോ​ചി​ച്ച്‌ ത​യാ​റാ​ക്കു​ന്ന ഒ​ത്തു​തീ​ര്‍​പ്പു ക​രാ​ര്‍ തി​രു​വ​ന​ന്ത​പു​രം സ​ബ്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കാ​നും കോ​ട​തി​യു​ടെ തീ​രു​മാ​ന​പ്ര​കാ​രം തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും മ​ന്ത്രി​സ​ഭ യോഗം തീ​രു​മാ​നി​ച്ചു. 


നമ്പി ​നാ​രാ​യ​ണ​ന്‍ ഉ​ന്ന​യി​ച്ച പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​നും കേ​സ് ര​മ്യ​മാ​യി തീ​ര്‍​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള ശി​പാ​ര്‍​ശ​ക​ള്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന് മു​ന്‍ ചീ​ഫ്സെ​ക്ര​ട്ട​റി കെ. ​ജ​യ​കു​മാ​റി​നെ സ​ര്‍​ക്കാ​ര്‍ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ജ​യ​കു​മാ​റി​ന്‍റെ ശി​പാ​ര്‍​ശ പ​രി​ഗ​ണി​ച്ചാ​ണ് മ​ന്ത്രി​സ​ഭ തീ​രു​മാ​നം എ​ടു​ത്ത​ത്.


ചാരക്കേസില്‍ 1994 നവംബര്‍ 30നാണ് നമ്പി നാരായണന്‍ അറസ്റ്റിലായത്. എന്നാല്‍ അദ്ദേഹത്തിനെതിരായ കേസ് പൂര്‍ണമായും വ്യാജമാണെന്ന് സിബിഐ തെളിയിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് കോടതിയും ശരിവക്കുകയായിരുന്നു. കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും സിബിഐ ശുപാര്‍ശ ചെയ്തിരുന്നു.