Thiruvananthapuram : VSSC യിലേക്ക്  ആവശ്യമായ സാധനങ്ങളുമായി  വന്ന വലിയ വാഹനം നോക്കുകൂലിക്ക് വേണ്ടി തൊഴിലാളികൾ തടഞ്ഞെങ്കിൽ കർശനമായ നടപടി എടുക്കുമെന്ന് INTUC ജില്ലാ പ്രസിഡൻറ് വി.ആർ. പ്രതാപൻ അറിയിച്ചു. എന്നാൽ തൊഴിലാളികളെക്കൊണ്ട് ചെയ്യിക്കേണ്ട അർഹമായ തൊഴിലാണെങ്കിൽ  നാട്ടിലെ തൊഴിലാളികളെ മാറ്റിനിർത്തി  കരാറുകാർ VSSC യുടെ പേരുപയോഗിച്ച് മറ്റ് സംവിധാനങ്ങൾ ഉപയോഗിച്ച് ഇറക്കിയാൽ അതിനെ ശക്തിയായി തൊഴിലാളികൾ ചെറുക്കുമെന്നും INTUC ജില്ലാ പ്രസിഡൻ്റ് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

തൊഴിലാളികളെ കൊണ്ട് ചെയ്യാൻ കഴിയാത്തതും തൊഴിലാളികളുടെ നിശ്ചയിച്ചിട്ടുള്ള തൊഴിൽ പരിധിയിൽ വരാത്തതുമായ കാര്യമാണെങ്കിൽ തീർച്ചയായും ബന്ധപ്പെട്ട വകുപ്പിന് ചെയ്യിക്കാവുന്നതാണ്. തൊഴിലാളികൾ ജോലി ചെയ്യാതെ നോക്കുകൂലി ആവശ്യപ്പെട്ടാൽ തീർച്ചയായും നടപടി ഉണ്ടാകുമെന്ന് INTUC തിരുവനന്തപുരം ജില്ല ഭാരിവാഹി അറിയിച്ചു.


ALSO READ : VSSC Trivandrum: ഉപകരണവുമായി എത്തിയ വാഹനം നാട്ടുകാർ തടഞ്ഞു; സംഭവത്തിൽ ഇടപെട്ട് മന്ത്രി വി ശിവൻകുട്ടി


ഉപകരണങ്ങൾ ഇറക്കാൻ നോക്കുകൂലി വേണമെന്ന് ആവശ്യപ്പെട്ടാണ് വാഹനം തടഞ്ഞത്. നോക്കുകൂലിയായി 10 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്ന് വി എസ് എസ് സി അധികൃതർ പറഞ്ഞു. 


പൊലീസും പ്രദേശവാസികളും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. വാഹനത്തിൽ ആകെയുള്ളത് 184 ടണ്ണിന്‍റെ ലോഡാണ്. ഒരു ടണ്ണിന് 2000 രൂപ വീതമാണ് പ്രദേശവാസികള്‍ നോക്കുകൂലി ആവശ്യപ്പെട്ടതെന്ന് അധികൃതർ പറയുന്നു.


ALSO READ : സംസ്ഥാനത്ത് ഇന്നുമുതല്‍ നോക്കുകൂലി ഇല്ല


പ്രതിഷേധക്കാരോട് കൃത്യമായി സംസാരിച്ചതാണെന്നും ജോലി ഇല്ലാതെ കൂലി കൊടുക്കാൻ കഴിയില്ലെന്നും പ്രോജക്ട് കൺസൾട്ടൻ്റ് രാജേശ്വരി മാധ്യമങ്ങളോട് പറഞ്ഞു. പൂർണമായും യന്ത്രസഹായത്തോടെയാണ് ഈ ഉപകരണങ്ങളുടെ കയറ്റിറക്ക് നടക്കുന്നത്, മൂന്നു പേരുടെ തൊഴിൽ സേവനം മാത്രമാണ് ആവശ്യമെന്ന് ഇവർ വ്യക്തമാക്കി. 


ALSO READ : നോക്കുകൂലി കുരുക്കില്‍ സുധീര്‍ കരമനയും; ലോഡിറക്കാന്‍ ആവശ്യപ്പെട്ടത് ഒരു ലക്ഷം


നിലവിലെ സംഭവം മുഖ്യമന്ത്രിയുടെ ഓഫീസിൽ അറിയിച്ചിട്ടുണ്ടെന്നും ഇനിയും പ്രതിഷേധം ഉണ്ടാവുകയാണെങ്കിൽ വാഹനം ഉപേക്ഷിച്ചു പോവുകയല്ലാതെ വേറെ നിവർത്തിയില്ലെന്നുമാണ് പ്രോജക്ട് കൺസൾട്ടൻ്റ് രാജേശ്വരി പറയുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.