ജേക്കബ്ബ് തോമസ്;പടിയിറങ്ങുന്നത് വിവാദങ്ങള്‍ അവസാനിപ്പിക്കാതെ!
ജേക്കബ്ബ് തോമസ് പടിയിറങ്ങുന്നതും തന്‍റെ അവസാന സര്‍വീസ് ദിനം ഓഫീസില്‍ കിടന്നുറങ്ങിക്കൊണ്ടാണ്.
തിരുവനന്തപുരം:ജേക്കബ്ബ് തോമസ് പടിയിറങ്ങുന്നതും തന്‍റെ അവസാന സര്‍വീസ് ദിനം ഓഫീസില്‍ കിടന്നുറങ്ങിക്കൊണ്ടാണ്.
സര്‍ക്കാരുമായി ഇടഞ്ഞ ജേക്കബ്ബ് തോമസ് സഹ പ്രവര്‍ത്തകര്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ പോലും പങ്കെടുത്തില്ല.
വിവാദങ്ങളുടെ സന്തതസഹചാരിയായിരുന്ന ഐപിഎസ് ഉദ്യോഗസ്ഥനും മുന്‍ വിജിലന്‍സ് ഡയറക്റ്ററുമായ ജേക്കബ്ബ് തോമസ്
സര്‍വീസിന്‍റെ അവസാന ദിവസം ഓഫീസിലാണ് കിടന്നുറങ്ങിയത്.
ഓഫീസില്‍ കിടക്ക വിരിച്ചിരിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു കൊണ്ട് ജേക്കബ്ബ് തോമസ് ഇങ്ങനെ കുറിക്കുകയും ചെയ്തു,
'സിവില്‍ സര്‍വീസ് അവസാന ദിവസത്തിന്‍റെ തുടക്കവും ഉറക്കവും ഷോര്‍ണൂര്‍ മെറ്റല്‍ ഇന്ടസ്ട്രീസ് ഓഫീസില്‍'
പിണറായി വിജയന്‍ നേതൃത്വം നല്‍കിയ ഇടത് പക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ജേക്കബ്ബ് തോമസിനെ
വിജിലന്‍സ് ഡയറക്റ്റര്‍ ആയാണ് നിയമിച്ചത്.വിജിലന്‍സില്‍ അടിമുടി പരിഷ്ക്കാരങ്ങള്‍ കൊണ്ട് വരുന്നതിനും ജേക്കബ്ബ് തോമസിന് കഴിഞ്ഞു.
ജനകീയ പങ്കാളിത്തത്തോടെ വിജില്‍ കേരള പദ്ധതി കൊണ്ട് വന്നു.വിജിലന്‍സില്‍ കേസേടുക്കുന്നതിലും അറസ്റ്റ് ചെയ്യുന്നതിലും കുറ്റപത്രം സമര്‍പ്പിക്കുന്നതിലും
ഒക്കെ വലിയ മാറ്റങ്ങള്‍ ജേക്കബ് തോമസിന്‍റെ കാലത്ത് നടപ്പിലാക്കി.
ഐഎഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ജേക്കബ്ബ് തോമസിനെ എതിര്‍ത്തപ്പോള്‍ മുഖ്യമന്ത്രി അദ്ധേഹത്തെ അനുകൂലിച്ച് നിലപാട് സ്വീകരിച്ചു.
എന്നാല്‍ ബന്ധു നിയമന പരാതിയില്‍ മന്ത്രി ഇപി ജയരാജന് എതിരെ കേസേടുത്തതോടെ മുഖ്യമന്ത്രി ജേക്കബ്ബ് തോമസിനെ കൈവിടുകയും ചെയ്തു.
പിന്നാലെ ജേക്കബ്ബ് തോമസ് നടപ്പിലാക്കിയ പരിഷ്ക്കാരങ്ങള്‍ സര്‍ക്കാര്‍ തിരുത്താന്‍ തുടങ്ങി,ജേക്കബ്ബ് തോമസ് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കുകയും ചെയ്തു.
അവധി കഴിഞ്ഞെത്തിയപ്പോള്‍ വിജിലന്‍സ് ഡയറക്റ്റര്‍ എന്ന ചുമതല സര്‍ക്കാര്‍ നല്കിയതും ഇല്ല,ആ ചുമതല പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് നല്‍കുകയും ചെയ്തു.
പിന്നാലെ ഓഖി ചുഴലിക്കാറ്റില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് അദ്ദേഹം സസ്പ്പെന്‍ഷനിലായി,പിന്നീട് അനുമതിയില്ലാതെ പുസ്തകം എഴുതിയതിന്
അച്ചടക്ക നടപടിക്ക് വിധേയനായി രണ്ട് വര്‍ഷം സര്‍വീസില്‍ നിന്ന് പുറത്ത് നില്‍ക്കുകയും രണ്ട് വര്‍ഷം നീണ്ട നിയമ പോരാട്ടം നടത്തിയുമാണ് സര്‍വീസില്‍ തിരികെയെത്തിയത്.
Also Read:ഡിജിപി ജേക്കബ്ബ് തോമസിന് തിരിച്ചടി;അനധികൃത സ്വത്ത് സമ്പാദന കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി!
ഷോര്‍ണൂര്‍ മെറ്റല്‍ ഇന്ടസ്ട്രീസ് മേധാവിയായി സര്‍ക്കാര്‍ നിയമനം നല്‍കുകയും ചെയ്തു.അനുമതിയില്ലാതെ പുസ്തകം എഴുതിയ കേസില്‍ വിരമിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ
അദ്ധേഹത്തെ പ്രോസിക്യുട്ട് ചെയ്യുന്നതിനും സര്‍ക്കാര്‍ അനുമതി നല്‍കി.രണ്ട് അഴിമതി കേസില്‍ പ്രതിയായാണ് ജേക്കബ്ബ് തോമസ് സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്.