ഡിജിപി ജേക്കബ്ബ് തോമസിന് തിരിച്ചടി;അനധികൃത സ്വത്ത് സമ്പാദന കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി!

ഡിജിപി ജേക്കബ്ബ് തോമസിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി,

Last Updated : May 29, 2020, 02:03 PM IST
ഡിജിപി ജേക്കബ്ബ് തോമസിന് തിരിച്ചടി;അനധികൃത സ്വത്ത് സമ്പാദന കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി!

കൊച്ചി:ഡിജിപി ജേക്കബ്ബ് തോമസിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി,

കേസില്‍ കഴമ്പുണ്ടെന്ന് നിരീക്ഷിച്ച കോടതി വിജിലന്‍സ് അന്വേഷണം തുടരാം എന്നും കോടതി വ്യക്തമാക്കി.

അടുത്ത ദിവസം വിരമിക്കാനിരിക്കെയാണ് അനധികൃത സ്വത്ത് സമ്പാധന കേസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് 
ജേക്കബ്ബ് തോമസ്‌ അടിയന്തര ഹര്‍ജി സമര്‍പ്പിച്ചത്,

തമിഴ് നാട്ടിലെ രാജ പാളയത്ത് 50.33 ഏക്കര്‍ ഭൂമി ജേക്കബ്ബ് തോമസിന്റെയും ഭാര്യയുടെയും പേരില്‍ വാങ്ങിയിരുന്നു.

ഇത് അനധികൃതം ആണെന്നാണ്‌ വിജിലന്‍സിന്‍റെ കണ്ടെത്തല്‍,അതേസമയം കേസില്‍ ഇതുവരെയുള്ള വിശദാംശങ്ങള്‍ അറിയിക്കാന്‍ 
കോടതി വിജിലന്‍സിനോട് ആവശ്യപെട്ടിട്ടുണ്ട്.

ജേക്കബ് തോമസിനെതിരായ ആരോപണങ്ങളില്‍ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് ജസ്റ്റിസ് വി.ഷേര്‍സി ചൂണ്ടിക്കാട്ടി. 
വിജിലന്‍സിന് അന്വേഷണം തുടരാം. ഭൂമിയുടെ ആധാരമടക്കമുള്ള രേഖകള്‍ പരിശോധിച്ച ശേഷമാണ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളിയത്. 
ജേക്കബ് തോമസിന്‍റെ പേരിലാണ് രാജപാളയത്തെ ഭൂമി റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് വിജിലന്‍സ് ചൂണ്ടിക്കാട്ടി. 
കേസിന്‍റെ അന്വേഷണപുരോഗതി വ്യക്തമാക്കി വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സിന് കോടതി നിര്‍ദേശം നല്‍കി. 
ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും കേസ് റദ്ദാക്കണമെന്ന ജേക്കബ് തോമസിന്‍റെ ഹര്‍ജിയില്‍ ഹൈക്കോടതി അന്തിമ തീരുമാനം എടുക്കുക.

Also Read:ബെവ്‌ക്യു ആപ്പ് 'ആപ്പായി', ഒഴിവാക്കാനൊരുങ്ങി സർക്കാർ?

 

നേരത്തെ സർക്കാർ അനുമതിയില്ലാതെ ആത്മകഥയെഴുതിയതിന് ഡിജിപി ജേക്കബ് തോമസിനെതിരെ കുറ്റപത്രം സമർപ്പിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു.
ക്രൈം ബ്രാഞ്ച് നൽകിയ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് ആഭ്യന്തരവകുപ്പ് അനുമതി നൽകിയത്. ഈ മാസം 31ന് ജേക്കബ് തോമസ് 
വിരമിക്കാനിരിക്കെയാണ് സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയിരിക്കുന്നത്. 

സർക്കാർ അനുമതിയില്ലാതെ ഔദ്യോഗിക രഹസ്യങ്ങള്‍ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോൾ എന്ന പുസ്കത്തിലൂടെ ജേക്കബ് തോമസ് പുറത്തുവിട്ടുവെന്നാണ് 
ക്രൈം ബ്രാഞ്ച് കേസ്. സിവിൽ സർവ്വീസ് ചട്ട ലംഘനം നടത്തിയെന്നും ക്രൈം ബ്രാഞ്ച് പറയുന്നു.

Trending News