തിരുവല്ല: ജവാൻ റം നിർമ്മിക്കാൻ ട്രാവൻകൂർ ഷുഗേഴ്സിന് അനുമതി.തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സില്‍ റം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് എക്‌സൈസ് കമ്മിഷ്ണറാണ് ഉത്തരവിട്ടത്. നിലവിൽ ഇനി പുതിയ മദ്യം ഉല്‍പ്പാദിപ്പിക്കുന്നതിന് മുന്നോടിയായി നേരത്തെ തയ്യാറാക്കിയിരുന്ന 1.75 ലക്ഷം ലിറ്റര്‍ മദ്യം മറ്റൊരു ടാങ്കിലേക്ക് മാറ്റും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശേഷം ഈ ടാങ്ക് വൃത്തിയാക്കും. പൊടി പടലങ്ങള്‍ കണ്ടെത്തിയ മദ്യം വീണ്ടും അരിച്ചെടുക്കും. നേരത്തെ സ്പിരിറ്റിൽ പൊടിപടലങ്ങൾ കണ്ടെത്തിയതോടെയാണ് റം നിർമ്മിക്കുന്നത് താത്കാലികമായി നിർത്തിവെക്കാൻ ഉത്തരവിട്ടിരുന്നു. സംസ്ഥാനത്ത് തിരുവല്ലയിൽ മാത്രമാണ് തദ്ദേശിയമായി മദ്യം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയുള്ളു. താരതമ്യേനെ വിലക്കുറവുള്ളതിനാൽ ഇതിന് ആവശ്യക്കാരും ഏറെയാണ്.


ALSO READ: Jawan Rum: സംസ്ഥാനത്ത് ജവാൻ റം ഉടനെ എങ്ങും ഇറങ്ങിയേക്കില്ല, നിരവധി പ്രശ്നങ്ങൾ


അതേസമയം സ്പിരിറ്റ് മോഷണക്കേസിൽ ഏറ്റവും കുറഞ്ഞത് 50,000 ലിറ്ററിന് മുകളില്‍ എങ്കിലും സ്പിരിറ്റ് ട്രാവൻകൂർ ഷുഗേഴ്സ ആൻറ് മോഷ്ടിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ടാങ്കറിലെ ഇ-ലോകുമായി ബന്ധിപ്പിക്കുന്ന പൈപ് മുകള്‍ഭാഗം വച്ച്‌ മുറിച്ച ശേഷം സ്പിരിറ്റ് ചോര്‍ത്തുന്നതായിരുന്നു രീതിയെന്നാണ് ഫൊറന്‍സിക്, എക്‌സൈസ്, ലീഗല്‍ മെട്രോളജി വിഭാഗങ്ങളുടെ സംയുക്ത പരിശോധനയിലെ നിഗമനം.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.