Jawan Rum: സംസ്ഥാനത്ത് ജവാൻ റം ഉടനെ എങ്ങും ഇറങ്ങിയേക്കില്ല, നിരവധി പ്രശ്നങ്ങൾ

അതേസമയം സ്പിരിറ്റുമായി തിരുവല്ലയിലേക്ക് എത്തിയ അഞ്ച് ടാങ്കറുകളില്‍ നിന്നും നിലവിൽ ലോഡ് ഇറക്കാന്‍ കഴിഞ്ഞിട്ടില്ല

Written by - Zee Malayalam News Desk | Last Updated : Jul 17, 2021, 06:04 PM IST
  • സ്പിരിറ്റ് മോഷണ കേസിൽ നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നു വരികയാണ്.
  • സംസ്ഥാനത്ത് തദ്ദേശിയമായി ഉത്പാദിക്കുന്ന ബ്രാൻഡുകളിൽ ഒന്നാണ് ജവാൻ
  • ഏറ്റവും കുറഞ്ഞത് 50,000 ലിറ്ററിന് മുകളില്‍ എങ്കിലും സ്പിരിറ്റ് മോഷ്ടിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
Jawan Rum: സംസ്ഥാനത്ത് ജവാൻ റം ഉടനെ എങ്ങും ഇറങ്ങിയേക്കില്ല, നിരവധി പ്രശ്നങ്ങൾ

തിരുവനന്തപുരം: സ്പിരിറ്റിൽ പൊടിപടലങ്ങൾ കണ്ടെത്തിയതോടെ സംസ്ഥാനത്തെ ജവാൻ റം നിർമ്മാണം പ്രതിസന്ധിയിലായി. ട്രാവന്‍കൂര്‍ ഷുഗേഴ്സിലെ സ്പിരിറ്റ് മോഷണത്തിന് ശേഷം തിരുവല്ലയിലെ പ്ലാൻറിൽ മദ്യനിര്‍മാണത്തിന് അനുമതി നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് വൻ പ്രതിസന്ധി ഉടലെടുത്തത്.  മദ്യനിര്‍മാണത്തിനായി ഇവിടെയെത്തിച്ച് സ്പിരിറ്റിൽ പൊടി പടലങ്ങൾ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

ALSO READ: Travancore sugars spirit scam; ജനറൽ മാനേജർ അടക്കം മൂന്ന് പേർക്ക് സസ്പെൻഷൻ

അതേസമയം സ്പിരിറ്റുമായി തിരുവല്ലയിലേക്ക് എത്തിയ അഞ്ച് ടാങ്കറുകളില്‍ നിന്നും നിലവിൽ ലോഡ് ഇറക്കാന്‍ കഴിഞ്ഞിട്ടില്ല. എക്സൈസ് ഡിപാര്‍ട്മെന്റാണ് ഇതിന് അനുമതി നല്‍കേണ്ടത്. സ്പിരിറ്റ് മോഷണ കേസിൽ നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നു വരികയാണ്.

ALSO READ: Travancore Sugars Spirit scam: സ്പിരിറ്റ് കടത്ത് കേസിൽ മൂന്ന് ഉദ്യോ​ഗസ്ഥരെ പ്രതി ചേർത്തു

സംസ്ഥാനത്ത് തദ്ദേശിയമായി ഉത്പാദിക്കുന്ന ബ്രാൻഡുകളിൽ ഒന്നാണ് ജവാൻ. താരതമ്യേനെ വിലക്കുറവുള്ളതിനാൽ ഇതിന് ആവശ്യക്കാരും ഏറെയാണ്.

ഏറ്റവും കുറഞ്ഞത് 50,000 ലിറ്ററിന് മുകളില്‍ എങ്കിലും സ്പിരിറ്റ് മോഷ്ടിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ടാങ്കറിലെ ഇ-ലോകുമായി ബന്ധിപ്പിക്കുന്ന പൈപ് മുകള്‍ഭാഗം വച്ച്‌ മുറിച്ച ശേഷം സ്പിരിറ്റ് ചോര്‍ത്തുന്നതായിരുന്നു രീതിയെന്നാണ് ഫൊറന്‍സിക്, എക്‌സൈസ്, ലീഗല്‍ മെട്രോളജി വിഭാഗങ്ങളുടെ സംയുക്ത പരിശോധനയിലെ നിഗമനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News