ഇടുക്കി: മൂന്നാര്‍ പെരിയവരൈക്ക് സമീപം വാഹനാപകടം. ജീപ്പ് പാതയോരത്തെ കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ മുനിയാണ്ടി മരിച്ചു. വാഹനമോടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതോടെ ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് വിവരം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നുച്ചക്ക് ശേഷമായിരുന്നു അപകടം നടന്നത്. മരിച്ച മുനിയാണ്ടി മൂന്നാറില്‍ നിന്നും ഗുണ്ടുമല ഭാഗത്തേക്ക് ആളുകളുമായി പോകുകയായിരുന്നു. വാഹനമോടിക്കുന്നതിനിടെ പെരിയവരക്ക് സമീപം വച്ച് മുനിയാണ്ടിക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതോടെ ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് വിവരം. നെഞ്ചുവേദന അനുഭവപ്പെട്ടതായി ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു.


നിയന്ത്രണം നഷ്ടപ്പെട്ട വാഹനം പാതയോരത്തെ കൊക്കയിലേക്ക് പതിച്ചു. വാഹനത്തില്‍ 6പേർ ഉണ്ടായിരുന്നതായാണ് വിവരം.അപകടം നടന്ന ഉടന്‍ പരിക്കേറ്റവരെ മൂന്നാറിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മുനിയാണ്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.വാഹനത്തില്‍ ഉണ്ടായിരുന്ന മറ്റൊരാള്‍ക്ക് കൂടി ഗുരുതരമായി പരിക്ക് സംഭവിച്ചിട്ടുണ്ട്.


ALSO READ: കളിയിക്കാവിള കൊലപാതകം: രണ്ടാം പ്രതി സുനിൽകുമാറിന്റെ കാർ കണ്ടെത്തി


വിഴിഞ്ഞത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു


തിരുവനന്തപുരം: വിഴിഞ്ഞം നെട്ടത്താണി ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം ഒരാൾ മരിച്ചു. കാർ യാത്രികനായ മരിയനാട് സ്വദേശി അജിത് 23 ആണ് മരിച്ചത്. പാറശ്ശാലയിൽ നിന്നും കോവളത്തേക്ക് ഒരേ ദിശയിൽ വരികയായിരുന്നു ലോറിയും കാറും  ലോറിബൈ റോഡിലേക്ക് തിരിഞ്ഞതുംപിന്നിൽ നിന്ന് അമിതവേഗത്തിൽ വന്ന കാർ ഇടിക്കുകയായിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്