തൊഴിൽ അല്ലെങ്കിൽ മരണം; PSC റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ ആവശ്യം, പ്രക്ഷേഭം
സമയബന്ധിതമായി നിയമനം നടത്തുക, പിൻവാതിൽ നിയമങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു യുവമോർച്ച കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി മേഴ്‌സികുട്ടിയമ്മയുടെ വീട്ടിലേക്കു പി എസ് സി ജോബ് മാർച്ച് നടത്തി.
കൊല്ലം:സമയബന്ധിതമായി നിയമനം നടത്തുക, പിൻവാതിൽ നിയമങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു യുവമോർച്ച കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി മേഴ്‌സികുട്ടിയമ്മയുടെ വീട്ടിലേക്കു പി എസ് സി ജോബ് മാർച്ച് നടത്തി.
തൊഴിൽ അല്ലെങ്കിൽ മരണം (Job or Die) എന്ന പ്രഖ്യാപനവുമായായിരുന്നു മാര്‍ച്ച്. മാമൂട് ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് കേരളപുരം ജംഗ്ഷനിൽ പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. ബാരിക്കേഡ് ഭേദിച്ചു മുന്നേറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
ബാഹുബലിയുടെ മഹിഷ്മതിയിലും മാസ്ക് നിര്‍ബന്ധം; വീഡിയോ പങ്കുവച്ച് രാജമൗലി!!
യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ബി ബി ഗോപകുമാർ മാർച്ച് ഉത്‌ഘാടനം ചെയ്ത് സംസാരിച്ചു. നാലു വർഷം കൊണ്ട് കേരളത്തിലെ സമസ്ത മേഖലയും തച്ചു തകർത്ത സർക്കാരാണ് പിണറായി സർക്കാരെന്ന് ബി ബി ഗോപകുമാർ അഭിപ്രായപ്പെട്ടു.
ആശ്രിത നിയമനം മാത്രമാണ് ഇക്കഴിഞ്ഞ കാലങ്ങളിൽ സർക്കാർ നടത്തിയിട്ടുള്ളത്. ജനങ്ങളോട് പ്രത്യേകിച്ചു യുവാക്കളോട് യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ലോക്ക്ഡൌണിനെ തുടര്‍ന്ന് വിദേശത്ത് സൗന്ദര്യ ഒറ്റയ്ക്ക്... ചിത്രങ്ങള്‍ കാണാം
PSC റാങ്ക് ഹോൾഡേഴ്സ് എല്ലാം ആശങ്കയിലാണ് ഇരുനൂറിലധികം റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് കഴിഞ്ഞത്. കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസം കൂടി നീട്ടണമെന്നും, റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലവർക്കും ഉടൻ നിയമനം നൽകണമെന്നും ബി ബി ഗോപകുമാർ ആവശ്യപ്പെട്ടു.
യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അഖിൽ, ജില്ലാ ഭാരവാഹികളായ അനീഷ് ജലാൽ, ബാബുൽദേവ്, ദീപുരാജ്, ധനീഷ്, മഹേഷ് മണികണ്ഠൻ, മണ്ഡലം പ്രസിഡന്റ്‌മാരായ സനൽ മുകളുവിള,അഖിൽ, പ്രണവ് താമരക്കുളം, രാജീവ്, ശംഭു, സിനു, കൃഷ്ണ രാജ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി. ബിജെപി കുണ്ടറ നിയോജകമണ്ഡലം പ്രസിഡന്റ് ഇടവട്ടം വിനോദ്, യുവമോർച്ച നേതാവ് ജമുൻ ജഹാംഗീർ എന്നിവർ പങ്കെടുത്തു.