ബാഹുബലിയുടെ മഹിഷ്മതിയിലും മാസ്ക് നിര്‍ബന്ധം; വീഡിയോ പങ്കുവച്ച് രാജമൗലി!!

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന സിനിമകളുടെയും ടെലിവിഷൻ സീരിയലുകളുടെയും ഡിജിറ്റൽ സീരീസിന്‍റെയുമെല്ലാം ഷൂട്ടിംഗ് പുനരാരംഭിച്ചിരിക്കുകയാണ്. 

Last Updated : Jun 27, 2020, 12:47 PM IST
  • പ്രഭാസ് വേഷമിട്ട ബാഹുബലിയും റാണ വേഷമിട്ട പല്‍വാല്‍ തേവനും മാസ്ക് ധരിച്ചിരിക്കുന്നതായാണ് കാണിച്ചിരിക്കുന്നത്.
  • #BBVsCOVID #IndiaFightsCorona #StaySafe #Baahubali എന്നീ ഹാഷ്ടാഗുകള്‍ക്ക് ഒപ്പമാണ് രാജമൗലി വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ബാഹുബലിയുടെ മഹിഷ്മതിയിലും മാസ്ക് നിര്‍ബന്ധം; വീഡിയോ പങ്കുവച്ച്   രാജമൗലി!!

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന സിനിമകളുടെയും ടെലിവിഷൻ സീരിയലുകളുടെയും ഡിജിറ്റൽ സീരീസിന്‍റെയുമെല്ലാം ഷൂട്ടിംഗ് പുനരാരംഭിച്ചിരിക്കുകയാണ്. 

COVID-19 വ്യാപിക്കുന്നതിനാല്‍ എല്ലാവിധ മുൻകരുതലുകളോടും കൂടിയാണ് നിര്‍മ്മാതാക്കള്‍ ഷൂട്ടിംഗ് പുനരാരംഭിച്ചിരിക്കുന്നത്. ബാഹുബലി (Baahubali) സംവിധായകന്‍ എസ്എസ് രാജമൗലി (SS Rajamouli) പങ്കുവച്ച രസകരമായ ഒരു വീഡിയോയാണ് ഇതിനിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

'അന്ന് മോളെ എന്ന് വിളിച്ച് ആദ്യം ഓടിവന്നത് ദിലീപേട്ടനായിരുന്നു'...

കൊറോണ വൈറസ് (Corona Virus) പ്രതിരോധത്തെ സംബന്ധിക്കുന്ന ഒരു സന്ദേശം വളരെ രസകരമായ രീതിയില്‍ ആവിഷ്കരിച്ചതാണ് വീഡിയോ. പ്രഭാസും റാണ ദഗ്ഗുബതിയും വേഷമിട്ട ബാഹുബലിയിൽ നിന്നുമുള്ള ഒരു രംഗമാണ് സംവിധായകന്‍ ഇതിനായി തിരഞ്ഞെടുത്തത്. 

 
 
 
 

 
 
 
 
 
 
 
 
 

Good job #Avinash and @Unitedsoft VFX Studio team! #BBVsCOVID #IndiaFightsCorona #StaySafe #Baahubali I hope everyone stays safe and exercise caution in these times.

A post shared by SS Rajamouli (@ssrajamouli) on

രംഗത്തില്‍ പ്രഭാസ് (Prabhas) വേഷമിട്ട ബാഹുബലിയും റാണ ദഗ്ഗുബതി (Rana Daggubati) വേഷമിട്ട പല്‍വാല്‍ തേവനും മാസ്ക് ധരിച്ചിരിക്കുന്നതായാണ് കാണിച്ചിരിക്കുന്നത്. #BBVsCOVID #IndiaFightsCorona #StaySafe #Baahubali എന്നീ ഹാഷ്ടാഗുകള്‍ക്ക് ഒപ്പമാണ് രാജമൗലി വീഡിയോ പങ്കുവച്ചിരിക്കുന്നത്.

'എന്നിലെ ഫാന്‍ബോയിയെ എന്നും വിസ്മയിപ്പിക്കുന്നു...' സൂപ്പര്‍ ഡാഡിന് ആശംസകള്‍ നേര്‍ന്ന് ഗോകുല്‍!!

 

ലോക്ക്ഡൗണിനിടെ കൊറോണ സുരക്ഷയെക്കുറിച്ചുള്ള സന്ദേശം അറിയിച്ച് രാജമൗലി പങ്കുവച്ച വീഡിയോയ്ക്ക് വന്‍ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. ഈ വീഡിയോയെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തുന്നുണ്ടെങ്കിലും അധികം ആളുകളും ആവശ്യപ്പെടുന്നത് 'RRR' ടീസറാണ്.

അടുത്ത വർഷം റിലീസ് ചെയ്യാനിരിക്കുന്ന RRRനായി , ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍  കാത്തിരിക്കുന്നത്.  ജൂനിയർ എൻ‌ടി‌ആറും (Jr NTR) രാം ചരനും (Ram Charan) പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഇരുപതാം നൂറ്റാണ്ടിൽ നടന്ന ഒരു കഥയാണ്‌ പറയുന്നത്. 

അന്ന് സുരേഷേട്ടന്‍ നിര്‍ബന്ധം പിടിച്ചു, ഞാന്‍ 'സലിം കുമാറാ'യി....

 

ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളായ കൊമര൦ ഭീം, അല്ലൂരി സീതാരാമ രാജു എന്നിവരെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആലിയ ഭട്ട് (Alia Bhatt), അജയ് ദേവ്ഗൺ (Ajay Devgan) എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പകുതി ഭാഗം പൂര്‍ത്തിയാക്കിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടന്‍ പുനരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Trending News