ലോക്ക്ഡൌണിനെ തുടര്‍ന്ന് വിദേശത്ത് സൗന്ദര്യ ഒറ്റയ്ക്ക്... ചിത്രങ്ങള്‍ കാണാം

COVID 19 മൂലം ലോസ് ആഞ്ചലസില്‍ ഒറ്റയ്ക്ക് കുടുങ്ങികിടക്കുകയാണ് ചലച്ചിത്ര താര, സൗന്ദര്യ ശര്‍മ്മ. ഈ സാഹചര്യത്തില്‍ ആവശ്യ വസ്തുക്കള്‍ ലഭ്യമാക്കാന്‍ താരം ഏറെ കഷ്ടപ്പെടുകയാണ്. എന്നാല്‍, ഇത് ജീവിതത്തില്‍ ലഭിക്കുന്ന ഒരനുഭവ പാഠമായി കാണുന്നുവെന്നാണ് താരം പറയുന്നത്.
  • Jun 27, 2020, 13:51 PM IST

ന്യൂഡല്‍ഹി: COVID 19 മൂലം ലോസ് ആഞ്ചലസില്‍ ഒറ്റയ്ക്ക് കുടുങ്ങികിടക്കുകയാണ് ചലച്ചിത്ര താര, സൗന്ദര്യ ശര്‍മ്മ. ഈ സാഹചര്യത്തില്‍ ആവശ്യ വസ്തുക്കള്‍ ലഭ്യമാക്കാന്‍ താരം ഏറെ കഷ്ടപ്പെടുകയാണ്. എന്നാല്‍, ഇത് ജീവിതത്തില്‍ ലഭിക്കുന്ന ഒരനുഭവ പാഠമായി കാണുന്നുവെന്നാണ് താരം പറയുന്നത്.

1 /5

ഇത് ജീവിതത്തില്‍ ലഭിക്കുന്ന ഒരു പാഠമാണ്. ലോസ് ഏഞ്ചൽസ് പോലുള്ള ഏതെങ്കിലും സ്ഥലത്ത് ലോക്ക്ഡൌണില്‍ കുടുങ്ങുമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല. സൗന്ദര്യ പറയുന്നു.

2 /5

ലീ സ്ട്രാസ്ബർഗിലെയും ന്യൂയോർക്ക് ഫിലിം അക്കാദമിയിലെയും ഒരു അഭിനയ കോഴ്‌സിൽ പങ്കെടുക്കാനാണ് താരം ഇവിടെയെത്തിയത്. പകർച്ചവ്യാധി പ്രഖ്യാപിച്ച ദിവസം ഞങ്ങൾ യൂണിവേഴ്സൽ സ്റ്റുഡിയോയിൽ ഷൂട്ടിംഗ് നടത്തുകയായിരുന്നു. അന്നുമുതൽ എല്ലാം മാറിമറിഞ്ഞു.

3 /5

കൊറോണയും ജോര്‍ജ്ജ് ഫ്ലോയ്ഡ് കൊലപാതകത്തിന് പിന്നാലെയുള്ള പ്രതിഷേധങ്ങളും ഇവിടെ സ്ഥിതി വഷളാക്കുകയാണ്. ഈ സാഹചര്യത്തില്‍ പലതും പഠിക്കാന്‍ എനിക്ക് സാധിച്ചു -സൗന്ദര്യ പറഞ്ഞു.

4 /5

'രക്താഞ്ചൽ' എന്ന വെബ്സിരീസിലാണ് സൗന്ദര്യ അവസാനമായി പ്രത്യക്ഷപ്പെട്ടത്. 

5 /5

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് അഞ്ചു തവണയാണ് ഇന്ത്യയിലേക്ക് മടങ്ങാനിരുന്ന താരത്തിന്‍റെ ഫ്ലൈറ്റ് റദ്ദാക്കിയത്.

You May Like

Sponsored by Taboola