തിരുവനന്തപുരം: മോഡല്‍ ഫിനിഷിങ് സ്‌കൂൾ തിരുവനന്തപുരത്ത് ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ കോഴ്സുകളിൽ ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക് സൊല്യൂഷന്‍സ് കോഴ്സിന് എസ്.എസ്.എല്‍.സിയാണ് യോഗ്യത. 18 നും 45 നും ഇടയിലായിരിക്കണം പ്രായം. മൂന്ന് മാസമാണ് കാലാവധി.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Horoscope 24 September 2021: ഇന്ന് തൊഴിലവസരങ്ങൾ ലഭിക്കും, ഈ രാശിക്കാർക്ക് പ്രശംസ ലഭിക്കും 


കോഴ്സിന് അപേക്ഷിക്കുന്നവർ മൂന്നു ലക്ഷത്തില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുള്ള ഒ.ബി.സി വിഭാത്തില്‍പ്പെട്ടവരോ ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുള്ള സാമ്പത്തിക പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരോ ആയിരിക്കണം. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ പ്രതിമാസം 1,000 രൂപ സ്‌റ്റൈപ്പന്റിന് അര്‍ഹരായിരിക്കും.


Also Readസാമ്പത്തിക പ്രതിസന്ധികൾക്കിടയിലും  മുഖ്യമന്ത്രിക്ക് എസ്കോർട്ടിന് ഇനി പുതിയ 4 കാറുകൾ 


എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്, രണ്ടു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, അപേക്ഷകന്റെ പേരിലുള്ള ബാങ്ക് പാസ്സ് ബുക്ക്, ആധാര്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ് (ഒ.ബി.സി) എന്നിവയുമായി 30 നകം ഓഫീസില്‍ നേരിട്ടെത്തണം. വിശദവിവരങ്ങള്‍ക്ക്: 0471-2307733, 8547005050.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.