സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മുഖ്യമന്ത്രിക്ക് എസ്കോർട്ടിന് ഇനി പുതിയ 4 കാറുകൾ

മുഖ്യമന്ത്രി പിണറായി വിജയന് (Pinarayi Vijayan) പൈലറ്റും എസ്‌കോര്‍ട്ടും പോകാന്‍ ഉപയോഗിക്കുന്ന രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകള്‍ മാറ്റുന്നു. പകരമായി 4 കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം. 

Written by - Zee Malayalam News Desk | Last Updated : Sep 24, 2021, 07:17 AM IST
  • മുഖ്യമന്ത്രിയുടെ രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകള്‍ മാറ്റുന്നു
  • പുതിയ 4 കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം
  • സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും 62.46 ലക്ഷം രൂപ മുടക്കിയാണ് പുതിയ കാറുകൾ വാങ്ങുന്നത്
സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും  മുഖ്യമന്ത്രിക്ക് എസ്കോർട്ടിന് ഇനി പുതിയ 4 കാറുകൾ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് (Pinarayi Vijayan) പൈലറ്റും എസ്‌കോര്‍ട്ടും പോകാന്‍ ഉപയോഗിക്കുന്ന രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകള്‍ മാറ്റുന്നു. പകരമായി 4 കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും 62.46 ലക്ഷം രൂപ മുടക്കിയാണ് പുതിയ കാറുകൾ വാങ്ങാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.   

മൂന്ന് ഇന്നോവ ക്രിസ്റ്റയും ഒരു ടാറ്റ ഹാരിയറും വാങ്ങാനാണ് സർക്കാർ അനുമതി. സര്‍ക്കാരിന് ഡിജിപി നല്‍കിയ കത്തു കണക്കിലെടുത്താണ് പൊതുഭരണ വകുപ്പിന്റെ ഈ തീരുമാനം.  മെയ് 29 നാണ് സംസ്ഥാന പോലീസ് മേധാവി (DGP) ആഭ്യന്തര വകുപ്പിന് കത്ത് നൽകിയത്.  

Also Read: Narcotic Jihad : പ്രണയവും മയക്കുമരുന്നും ഏതെങ്കിലും മതത്തിന്റെ കണക്കിലേക്ക് തള്ളേണ്ടതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കെഎല്‍ 01 സിഡി 4764, കെഎല്‍ 01 സിഡി 4857 എന്നീ നമ്പറുകളുള്ള രണ്ട് ഇന്നോവ ക്രിസ്റ്റയാണ് ഉപയോഗശൂന്യമാണെന്ന് ചൂണ്ടിക്കാട്ടി പൈലറ്റ്, എസ്‌കോര്‍ട്ട് ഡ്യൂട്ടികളില്‍ നിന്നും ഒഴിവാക്കുന്നത്. 

ഇവ നാലു വര്‍ഷം പഴക്കമുള്ള വാഹനങ്ങളാണ്. ഈ വാഹനങ്ങളെ ആഭ്യന്തര വകുപ്പിൽ ഉപയോഗിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.  പകരം കറുപ്പു നിറത്തിലുള്ള മൂന്ന് ഇന്നോവ ക്രിസ്റ്റ കാറുകളും ഒരു ടാറ്റ ഹാരിയര്‍ കാറുമാണ് വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. 

Also Read: Horoscope 24 September 2021: ഇന്ന് തൊഴിലവസരങ്ങൾ ലഭിക്കും, ഈ രാശിക്കാർക്ക് പ്രശംസ ലഭിക്കും 

സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പൊലീസിന് ആയുധങ്ങൾ വാങ്ങുന്നതിനുള്ള പണം നേരത്തെ സർക്കാർ വെട്ടിക്കുറച്ചിരുന്നു.  അതിനിടയിലാണ് മുഖ്യമന്ത്രിക്ക് (Pinarayi Vijayan) അകമ്പടി ഒരുക്കാൻ ഇത്രയും പണം ചെലവഴിക്കുന്നത്.  പൊലീസിനെ ആധുനികവത്ക്കരിക്കാൻ കേന്ദ്രം നൽകിയ തുകയാണ് മുഖ്യമന്ത്രിക്ക് അകമ്പടി വാഹനമൊരുക്കാൻ വകമാറ്റുന്നതെന്ന ആക്ഷേപവുമുണ്ട്.    

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News