തിരുവനന്തപുരം: അന്തരിച്ച തിരക്കഥാകൃത്ത് ജോൺപോളിന് സഹായം കിട്ടിയില്ലെന്ന ആരോപണം നിഷേധിച്ച് ഫയർഫോഴ്സ് മേധാവി ബി.സന്ധ്യ. ഫയർഫോഴ്സിൻ്റെ ഭാഗത്ത് നിന്ന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. തൃക്കാക്കര ഫയർ സ്റ്റേഷനിൽ ഫയർഫോഴ്സ് ആംബുലൻസില്ല. അതിനാൽ തന്നെ ഇല്ലാത്ത ഫയർഫോഴ്സ് ആംബുലൻസ് അയച്ചില്ലെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ബി.സന്ധ്യ വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്തൊട്ടാകെ ദേശീയപാതയോരങ്ങളിലെ സ്റ്റേഷനുകളിൽ എഴുപതോളം ആംബുലൻസുകളാണ് സർക്കാർ നൽകിയിട്ടുള്ളത്. ഫയർഫോഴ്സിൽ സഹായത്തിനായി വിളിച്ചിട്ട് ആംബുലൻസ് നൽകിയിട്ടില്ലെന്ന ആരോപണം വാസ്തവ വിരുദ്ധമാണ്. അടിയന്തരമായി അപകട സ്ഥലത്ത് നിന്ന് ആശുപത്രിയിലെത്തിക്കേണ്ട വിഭാഗമായിട്ടാണ് ഫയർഫോഴ്സ് പ്രവർത്തിക്കുന്നതെന്നും സന്ധ്യ വ്യക്തമാക്കി. ആരുടെ ജീവൻ രക്ഷിക്കാനും ഫയർഫോഴ്സ് വിമുഖത കാട്ടാറില്ലെന്നും സന്ധ്യ പറഞ്ഞു.


ALSO READ: John Paul: തിരക്കഥാകൃത്തും നിർമ്മാതാവുമായ ജോൺ പോൾ അന്തരിച്ചു


മരണപ്പെടുന്നതിന് മാസങ്ങൾക്ക് മുൻപ് തിരക്കഥാകൃത്ത് ജോൺ പോളിനുണ്ടായ ദുരനുഭവം നടൻ കൈലാഷാണ് ഇന്നലെ തുറന്ന് പറഞ്ഞത്. രാത്രി കിടക്കുന്നതിനിടെ കട്ടിലിൽ നിന്നും വീണ ജോൺ പോളിന് മൂന്നര മണിക്കൂറോളം തണുത്ത നിലത്ത് കിടക്കേണ്ടി വന്നുവെന്നും സഹായത്തിനായി നിരവധി ആംബുലൻസുകൾക്കൊപ്പം തന്നെ ഫയർഫോഴ്സിനേയും ബന്ധപ്പെട്ടെങ്കിലും സഹായം കിട്ടിയില്ലെന്നും കൈലാഷ് പറഞ്ഞു. ജനുവരിയിൽ നടന്ന സംഭവത്തെക്കുറിച്ച് ചലച്ചിത്ര പ്രവ‍ർത്തകൻ ജോളി ജോസഫ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് കൈലാഷ് പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.