Joju George| ഉടനെ എങ്ങും തീരില്ല, വണ്ടിയുടെ ചില്ലു പൊട്ടിച്ചയാൾക്ക് ജാമ്യം കൊടുക്കരുതെന്ന് ജോജു, കേസ് വിധി പറയാൻ മാറ്റി
കേസിൽ കക്ഷി ചേരാനുള്ള നിലപാടിലാണ് ജോജു. എന്നാൽ പ്രോസിക്യൂഷൻ ഇത് കോടതിയിൽ എതിർത്തു.
കൊച്ചി: തൻറെ വാഹനം അടിച്ച് പൊട്ടിച്ച സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തയാൾക്ക് ജാമ്യം കൊടുക്കരുതെന്ന് ജോജു. എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ പ്രതിയുടെ ജാമ്യ ഹർജി പരിഗണിക്കവെയാണ് ജോജു ആരോപണവുമായി എത്തിയത്.
കേസിൽ കക്ഷി ചേരാനുള്ള നിലപാടിലാണ് ജോജു. എന്നാൽ പ്രോസിക്യൂഷൻ ഇത് കോടതിയിൽ എതിർത്തു. മുൻകൂട്ടി അറിയിച്ച ശേഷമാണ് യൂത്ത് കോൺഗ്രസ്സ് റോഡ് ഉപരോധ സമരം നടത്തിയതെന്നായിരുന്നു. അറസ്റ്റിലായ ജോസഫിൻറെ വാദം. ജോജുവിൻറെ ബുദ്ധിമുട്ട് പോലീസിനെയാണ് അറിയിക്കേണ്ടിയിരുന്നതെന്നും ജോസഫ് ചൂണ്ടിക്കാണിച്ചു.
ALSO READ: Joju George|ജോജു ജോര്‍ജ്- കോൺഗ്രസ് തർക്കം ഒത്തുതീര്‍പ്പിലേക്ക്
പ്രതിയുടെ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി. അതേസമയം ജോജുവുമായുള്ള കോൺഗ്രസ്സിൻറെ ഒത്തു തീർപ്പ് ചർച്ചകൾ പുരോഗമിക്കുകയാണ്. പ്രതിക്ക് ജാമ്യം കൊടുക്കരുതെന്ന നിലപാടിൽ ജോജു ഉറച്ച് നിന്നാൽ പിന്നെയും കോൺഗ്രസ്സിന് മുന്നോട്ട് കുടുക്ക് മുറുകും.
ആറ് ലക്ഷമാണ് തൻറെ വാഹനത്തിനുണ്ടായ നഷ്ടം എന്നാണ് ജോജു കോടതിയിൽ പറയുന്നത്. ഒന്നുകിൽ നഷ്ട പരിഹാരം കൊടുക്കുകയോ കേസ് പിൻവലിക്കുകയോ ചെയ്യേണ്ടി വരും. ഇത് എങ്ങിനെയായിരിക്കുമെന്നാണ് മാധ്യമങ്ങൾ നോക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...