കോട്ടയം:  കോട്ടയം ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ  സ്ഥാനം സംബന്ധിച്ച് ധാരണയുണ്ടായിരുന്നതായി തന്നെ അറിയിച്ചിരുന്നുവെന്ന്  വെളിപ്പെടുത്തി  കെ.എം.മാണിയുടെ വിശ്വസ്തനും കേരള കോണ്‍ഗ്രസ് (എം) മുന്‍ ജില്ലാ പ്രസിഡന്റുമായിരുന്ന ഇ. ജെ. ആഗസ്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കന്റോണ്‍മെന്റ് ഹൗസിലെ ചര്‍ച്ചയ്ക്ക് ശേഷം പിറ്റേന്ന് കേരള കോണ്‍ഗ്രസ് നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും തന്നോട് ഇക്കാര്യം പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ,  ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയില്ലായിരുന്നുവെന്ന ജോസ് കെ മാണിയുടെ വാദങ്ങള്‍   പൊള്ളയാണെന്ന് വന്നിരിയ്ക്കുകയാണ്.  കൂടാതെ, വ്യക്തമായ മുന്നണി സംവിധാനമില്ലാതെ കേരളത്തില്‍ ഒറ്റയ്ക്കുനില്‍ക്കുന്നത് ബുദ്ധിമുട്ടാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 


Also read: UDF നടപടി തികച്ചും നീതി പൂര്‍വ്വ൦, പി ജെ ജോസഫ്‌


കെ. എം. മാണിയുടെ സന്തതസഹചാര്യയും 25 വര്‍ഷം യുഡിഎഫിന്‍റെ  കോട്ടയം ജില്ലാ ചെയര്‍മാനുമായിരുന്നു ഇ.ജെ.ആഗസ്തി അടുത്തിടെയായി പാര്‍ട്ടിയില്‍ നിന്നും ദൂരം പാലിക്കുകയാണ്.  അതിന്‍റെ കാരണവും അദ്ദേഹം വെളിപ്പെടുത്തി. ജോസ് കെ. മാണി വിളിച്ചുചേര്‍ത്ത പാര്‍ട്ടി സ്റ്റിയറി൦ഗ്  കമ്മിറ്റിയിലും ഉന്നതാധികാര സമിതിയിലും തന്നെ അറിയിക്കാത്തതിനാലാണ്  പങ്കെടുക്കതിരുന്നത്  എന്നദ്ദേഹം പറഞ്ഞു. 


താന്‍ മാനസികമായി എന്നും യുഡിഎഫുകാരനാണ്‌. ഇപ്പോഴത്തെ കാര്യങ്ങള്‍  തികച്ചും  ദൗര്‍ഭാഗ്യകരമെന്നും ഇ. ജെ. ആഗസ്തി പറഞ്ഞു.


Also read: ജോസ് പക്ഷ൦ യുഡിഎഫില്‍ നിന്ന് പുറത്ത്.... !!