UDF നടപടി തികച്ചും നീതി പൂര്‍വ്വ൦, പി ജെ ജോസഫ്‌

ജോസ് കെ മാണി  വിഭാഗത്തെ പുറത്താക്കിയ യുഡിഎഫ് നടപടി നീതി പൂര്‍വ്വമായ തീരുമാനം എന്ന് പി ജെ ജോസഫ്‌.

Last Updated : Jun 29, 2020, 06:32 PM IST
UDF നടപടി തികച്ചും  നീതി പൂര്‍വ്വ൦, പി ജെ ജോസഫ്‌

കോട്ടയം: ജോസ് കെ മാണി  വിഭാഗത്തെ പുറത്താക്കിയ യുഡിഎഫ് നടപടി നീതി പൂര്‍വ്വമായ തീരുമാനം എന്ന് പി ജെ ജോസഫ്‌.

"കോട്ടയം ജില്ലാ പഞ്ചായത്തിലെ പ്രസിഡന്‍റ് സ്ഥാന കൈമാറ്റ ധാരണ പാലിക്കാൻ ജോസ് പക്ഷം തയ്യാറായില്ല. പല തരത്തിലുള്ള ചര്‍ച്ചകളും നടത്തിട്ടും വഴങ്ങിയില്ല. യുഡിഎഫ് അറിഞ്ഞെടുത്ത തീരുമാനം അംഗീകരിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് പുറത്താക്കൽ തീരുമാനം",   പി ജെ ജോസഫ് പറഞ്ഞു. 

പാലാ തിരഞ്ഞെടുപ്പിലും യുഡിഎഫ് വ്യവസ്ഥകൾ അംഗീകരിക്കാൻ ജോസ് പക്ഷം തയ്യാറായില്ല. ചിഹ്നം വേണ്ട കെഎം മാണിയാണ് തങ്ങളുടെ  പാര്‍ട്ടി ചിഹ്നം എന്ന് പ്രഖ്യാപിച്ചത്   ജോസ് കെ മാണിയാണ്. പിന്നെ ആക്ഷേപം പറയുന്നത് ശരിയല്ലെന്നും  പിജെ ജോസഫ് പറഞ്ഞു.

Also Read: ജോസ് പക്ഷ൦ യുഡിഎഫില്‍ നിന്ന് പുറത്ത്.... !!

കേരള കോണ്‍ഗ്രസ്‌ എമ്മിലെ  മാസങ്ങളായി നീണ്ട പ്രശ്നങ്ങള്‍ക്കാണ് ഇന്ന് UDF പരിഹാരം കണ്ടെത്തിയിരിക്കുന്നത്.  

കേരള കോണ്‍ഗ്രസ്‌ എം ചെയര്‍മാന്‍ കെ എം മാണിയുടെ നിര്യാണത്തോടെ പാര്‍ട്ടിയില്‍ ആരംഭിച്ച അധികാര വടംവലിയാണ്    കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കൈയടക്കുന്നതില്‍ വരെയെത്തിയത്‌.  മാസങ്ങളായി  ഈ ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ജോസഫ്‌  ഗ്രൂപ്പ്.  എന്നാല്‍, ഈ വിഷയത്തില്‍ ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലായിരുന്നു   ജോസ് കെ.മാണി. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്നും ജോസ് കെ.മാണി ആവര്‍ത്തിച്ചു.

Also read: "ഇത് രാഷ്ട്രീയ അനീതി, പുറത്താക്കിയ വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെ" പ്രതികരണവുമായി ജോസ് കെ മാണി

പാലാ നിയോജക മണ്ഡലത്തിലെ  തോല്‍വിക്ക് കാരണം ജോസഫ് പക്ഷം ചതിച്ചതാണെന്നും അങ്ങനെ ചതിച്ചവര്‍ക്ക് പദവി ഒഴിഞ്ഞു കൊടുക്കില്ലെന്നും ജോസ് കെ.മാണി വ്യക്തമാക്കിയിരുന്നു. ജോസഫ്‌, ജോസ് കെ മാണി ഗ്രൂപ്പുകള്‍ തമ്മിലുള്ള  തര്‍ക്കങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ മറുപടിയായിരുന്നു ചരിത്രത്തിലാദ്യമായി  മാണിയുടെ സ്വന്തം പാലാ നിയോജക മണ്ഡലത്തില്‍ ഇടതു മുന്നണി നേടിയ വിജയം.

Trending News