K Babu MLA: ഒളിമ്പ്യൻ ചന്ദ്രശേഖരനോട് സർക്കാർ കാണിച്ച അനാദരവ് കായിക മേഖലയോടുള്ള അവഗണന, കെ. ബാബു
ചന്ദ്രശേഖരൻ്റെ മരണാനന്തര ചടങ്ങുകളോട് സർക്കാർ കാണിച്ച അനാദരവ് കായിക മേഖലയോടും കേരളത്തിലെ Football പ്രേമികളോടും കാണിച്ച അവഗണനയാണെന്ന് കെ. ബാബു.
Kochi: കഴിഞ്ഞ ദിവസം അന്തരിച്ച പ്രശ്സത ഫുട്ബോൾ താരവും (Football Player) ഒളിമ്പ്യനുമായ ഒ. ചന്ദ്രശേഖരൻ്റെ (Olympian O Chandrasekharan) മരണാനന്തര ചടങ്ങുകളോട് സംസ്ഥാന സർക്കാർ (State Government) കാണിച്ച അനാദരവ് കായിക മേഖലയോടും (Sports) കേരളത്തിലെ ഫുട്ബോൾ പ്രേമികളോടും കാണിച്ച അവഗണനയാണെന്ന് കോൺഗ്രസ് (Congress) നിയമസഭാകക്ഷി ഉപനേതാവും കേരള ഫുട്ബോൾ അസോസിയേഷൻ (Kerala Football Association) നിർവ്വാഹക സമിതി അംഗവുമായ കെ. ബാബു എം എൽ എ (K Babu MLA).
1960ലെ റോം ഒളിംപിക്സിൽ പങ്കെടുത്തതോടെ ഫുട്ബോളിൽ ഇന്ത്യയെ ഒളിംപിക്സിൽ പ്രതിനിധീകരിച്ച മലയാളികളിലൊരാളായി ഒളിമ്പ്യൻ ചന്ദ്രശേഖരൻ. 1962ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയ ഇന്ത്യൻ ടീമിൻ്റെ അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹം.
Also Read: Olympian Chandrasekharan അന്തരിച്ചു, വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം
കേരളാ യുണിവേഴ്സിറ്റി ഉൾപ്പെടെ കേരളവും മഹാരാഷ്ട്രയുമുൾപ്പടെ വിവിധ സംസ്ഥാന ടീമുകൾക്ക് വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. 1964 ൽ മഹാരാഷ്ട്രാ ആന്ധ്രയെ തോൽപ്പിച്ച് സന്തോഷ് ട്രോഫി നേടിയപ്പോൾ ആ ടീമിൽ അംഗമായിരുന്ന ചന്ദ്രശേഖർ, സന്തോഷ് ട്രോഫി നേടുന്ന ആദ്യത്തെ മലയാളിയുമായി.
Also Read: OM Nambiar: ഉഷയെ ഉഷയാക്കിയ പ്രിയപ്പെട്ട കോച്ചിന് വിട, ഒ.എം നമ്പ്യാർ അന്തരിച്ചു
ഇങ്ങനെ കേരളത്തിൻ്റെ ഖ്യാതി ലോകം മുഴുവൻ എത്തിച്ച മഹാനായ ഫുട്ബോളർ ഒ. ചന്ദ്രശേഖരൻ്റെ മരണാനന്തര ചടങ്ങുകൾക്ക് ഔദ്യോഗിക ബഹുമതി നൽകാതെ ഒരു ഡെപ്യൂട്ടി കളക്ടറെ അയയ്ക്കാനുള്ള മര്യാദ മാത്രമാണ് ഈ സർക്കാർ കാണിച്ചത്. കായിക മന്ത്രിയോ മറ്റ് മന്ത്രിമാരോ ജില്ല കളക്ടർ പോലുമോ തിരിഞ്ഞു നോക്കിയില്ല എന്നത് അത്യന്തം ഖേദകരവും വേദനാജനകവുമാണ്. ഇത് കേരളത്തിലെ കായിക മേഖലയോടുള്ള സർക്കാരിൻ്റെ അവഗണനയാണ് കെ. ബാബു എം എൽ എ പത്രക്കുറിപ്പിൽ അറിയിച്ചു.
Also Read: India vs England മൂന്നാം ടെസ്റ്റിന് ഇന്ന് തുടക്കം; രണ്ടാം ജയം ലക്ഷ്യമിട്ട് ഇന്ത്യ
ഓഗസ്റ്റ് 24നാണ് മുൻ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ (Indian Football Team) നായകനും പ്രതിരോധ താരവുമായിരുന്ന ഒളിമ്പ്യൻ ചന്ദ്രശേഖരൻ (Olympian Chandrashekharan) അന്തരിച്ചത്. 86 വയസായിരുന്നു അദ്ദേഹത്തിന്. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വന്തം വസതിയിൽ വെച്ചായിരുന്നു അന്ത്യം. പീറ്റർ തങ്കരാജ്, അടുത്തിടെ മരിച്ച പി.കെ ബാനർജി. ജർണെയ്ൽ സിങ്, ചുനി ഗോസ്വാമി സൈമൺ സുന്ദർ രാജ്, എസ് എസ് നാരയൺ എന്നിവക്കൊപ്പം ഇന്ത്യക്കായി പ്രതിരോധ കോട്ട കെട്ടിയ താരമായിരുന്നു ചന്ദ്രേശഖർ.
1958 മുതൽ 1966 കാലഘട്ടം വരെയായിരുന്നു ചന്ദ്രശേഖരൻ ഇന്ത്യക്കായി ബുട്ട് അണിഞ്ഞത്. ഈ കാലഘട്ടങ്ങളിൽ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ പ്രതിരോധ താരമായിരുന്നു അദ്ദേഹം. പിന്നീട് അന്തരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച അദ്ദേഹം സ്റ്റേറ്റ് ബാങ്കിന് വേണ്ടി പ്രദേശിക കളത്തിൽ തുടർന്നു. അതിനും ശേഷം കളിക്കളം പൂർണമായി വിട്ട ചന്ദ്രശേഖരൻ 1994ൽ എഫ്സി കൊച്ചിന്റഎ ജനറൽ മാനേജറായി ചുമതല ഏൽക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA