മഞ്ചേരി: മഞ്ചേരിയിൽ ചികിത്സ കിട്ടാത്തതിനെ തുടർന്ന് ഇരട്ടകുട്ടികൾ മരിച്ച സംഭവത്തിൽ വീഴ്ച സംഭവിച്ചെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ (K.K. Shailaja) അറിയിച്ചു.  അതുകൊണ്ടുതന്നെ മഞ്ചേരി മെഡിക്കൽ കോളേജിന് വീഴ്ച സംഭവിച്ചോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മഞ്ചേരി സ്വദേശിയായ ഷെറീഫിന്റെ ഭാര്യ സഹലയ്ക്കാണ് ഇങ്ങനൊരു ദുരനുഭവം നേരിടേണ്ടി വന്നത്.  മഞ്ചേരി മെഡിക്കൽ കോളേജ് (Mancheri Medical College) ഉൾപ്പടെ മൂന്ന് ആശുപത്രികളിൽ ചികിത്സ നിഷേധിച്ചു. മൂന്ന് ആശുപത്രികളിലും ചികിത്സ നിഷേധിച്ചതിനെ തുടർന്നാണ് ഷെരീഫ് വിളിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 


Also read: പാലാരിവട്ടം പാലം ഇന്നുമുതൽ പൊളിച്ചു തുടങ്ങും


മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും നിന്ന് നേരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് (Kozhikode Medical College) പോയിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നുവെന്നും മഞ്ചേരി മെഡിക്കൽ കോളജിൽ വിളിച്ച് കാര്യം അന്വേഷിച്ചപ്പോൾ മാസം തികയാതെയാണ് എത്തിയതെന്നാണ് അറിഞ്ഞതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.  അവിടെ ഡോക്ടർമാർ പരിശോധിച്ച് പിന്നെ വന്നാൽ മതിയെന്നും പറഞ്ഞതായിട്ടാണ് വിവരം ലഭിച്ചതെന്നും അവര് പറഞ്ഞു. 


Also read: കിളിമാനൂരിൽ വാഹനാപകടം; നാലുപേർ മരണമടഞ്ഞു 


സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ ആർടിപിസിആർ പരിശോധനാഫലം വേണമെന്നു പറഞ്ഞു. എന്നാൽ അങ്ങനെ ഒരു നിർദേശം സർക്കാർ നൽകിയിട്ടില്ലയെന്നും ആന്റിജൻ പരിശോധനയുടെ നെഗറ്റീവ് റിസൾട്ട് ഉണ്ടെങ്കിൽ ചികിത്സ നൽകാമെന്നും ഒരിക്കലും നടക്കാൻ പാടില്ലാത്ത സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ (K.K. Shailaja) പറഞ്ഞു.