പാലാരിവട്ടം പാലം ഇന്നുമുതൽ പൊളിച്ചു തുടങ്ങും

പണി നടക്കുമ്പോൾ പാലത്തിന്റെ ഇരുവശത്തുകൂടിയുള്ള ഗതാഗതം നിയന്ത്രിക്കില്ലയെങ്കിലും അണ്ടർ പാസ് വഴിയുള്ള ക്രോസിങ് അനുവദിക്കില്ല.    

Last Updated : Sep 28, 2020, 08:54 AM IST
  • പാലരിവട്ടം പാലം പൊളിച്ച് പണിയമെന്ന സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെയാണ് നടപടികൾക്ക് തുടക്കമിട്ടത്.
  • ഇന്ന് പാലത്തിന്റെ ടാർ ഇളക്കി നീക്കുന്ന പണികളാണ് ആരംഭിക്കുന്നത്.
  • DMRC മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്റെ നേതൃത്വത്തിലാണ് മേൽപ്പാലം പുനർനിർമ്മാണം നടത്തുന്നത്.
പാലാരിവട്ടം പാലം ഇന്നുമുതൽ പൊളിച്ചു തുടങ്ങും

കൊച്ചി (Kochi): പുനർനിർമ്മാണത്തിന്റെ ഭാഗമായി പാലരിവട്ടം പാലം (Palarivattom Bridge) ഇന്നുമുതൽ പൊളിച്ച് തുടങ്ങും.  DMRC മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്റെ നേതൃത്വത്തിലാണ് മേൽപ്പാലം പുനർനിർമ്മാണം (Reconstruction) നടത്തുന്നത്.  ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കാണ് കരാർ നൽകിയിരിക്കുന്നത്. 

Also read: 17 കോടി ബാങ്കിലുണ്ട്; പാലാരിവട്ടം പാല൦ പുനര്‍നിര്‍മ്മാണം ഏറ്റെടുത്ത് Metro Man

ടാർ കട്ടിങ്  അടക്കമുള്ള ജോലികളായിരിക്കും ഇന്ന് ആരംഭിക്കുക.  പാലരിവട്ടം പാലം (Palarivattom Bridge) പൊളിച്ച് പണിയമെന്ന സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെയാണ് നടപടികൾക്ക് തുടക്കമിട്ടത്.  ഇന്ന് പാലത്തിന്റെ ടാർ ഇളക്കി നീക്കുന്ന പണികളാണ് ആരംഭിക്കുന്നത് .  മാത്രമല്ല പുനർനിർമ്മാണ ജോലിക്കിടെ പാലത്തിന്റെ അവശിഷ്ടങ്ങൾ തെറിച്ച് റോഡിലേക്ക് വീഴാതിരിക്കാൻ കമ്പിവല കെട്ടുന്ന പണിയും ഇന്ന് തുടങ്ങും.  

പണി നടക്കുമ്പോൾ പാലത്തിന്റെ ഇരുവശത്തുകൂടിയുള്ള ഗതാഗതം നിയന്ത്രിക്കില്ലയെങ്കിലും അണ്ടർ പാസ് വഴിയുള്ള ക്രോസിങ് അനുവദിക്കില്ല.  

More Stories

Trending News