കിളിമാനൂരിൽ വാഹനാപകടം; നാലുപേർ മരണമടഞ്ഞു

അപകടത്തിൽ വെഞ്ഞാറമൂട്, കഴക്കൂട്ടം സ്വദേശികളായ സുൽഫി, ലാൽ, നജീബ്, ഷമീർ എന്നിവരാണ് മരിച്ചത്.   

Last Updated : Sep 28, 2020, 07:35 AM IST
  • തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
  • അപകടം നടന്നത് പുലർച്ചെ ഒന്നരയോടെയായിരുന്നു. ഡ്രൈവർ ഉറങ്ങിയതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
കിളിമാനൂരിൽ വാഹനാപകടം; നാലുപേർ മരണമടഞ്ഞു

തിരുവനന്തപുരം:  കിളിമാനൂരിൽ നടന്ന വാഹനാപകടത്തിൽ നാലുപേർ മരിച്ചു.  തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കാർ  നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.  

Also read: സൗദിയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരണമടഞ്ഞു

അപകടത്തിൽ വെഞ്ഞാറമൂട്, കഴക്കൂട്ടം സ്വദേശികളായ സുൽഫി, ലാൽ, നജീബ്, ഷമീർ എന്നിവരാണ് മരിച്ചത്.  അപകടം നടന്നത് പുലർച്ചെ ഒന്നരയോടെയായിരുന്നു. ഡ്രൈവർ ഉറങ്ങിയതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.  

വാഹനത്തിലുണ്ടായിരുന്ന അഞ്ചാമനായ നവാസ് എന്നയാൾ വെഞ്ഞാറമൂട്  സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.  

More Stories

Trending News