Trivandrum: മാലിന്യങ്ങൾ ഇനി കോൺഗ്രസിൽ വേണ്ടെന്ന് കെ. മുരളീധരൻ. പാർട്ടി തോറ്റതിന്റെ കണക്കുകൾ ഒരുപാട് പറയേണ്ടിവരുമെന്ന് ചെന്നിത്തലക്ക് മറുപടിയായി മുരളീധരൻ പറഞ്ഞു. രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും രണ്ട് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് ദയനീയമായി തോറ്റത് ആരുടെ കാലത്താണെന്ന് ജയ കഥകൾ പറയുന്നവർ ഓർക്കണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

തന്നെ ദീർഘകാലം വെയിലത്തു നിർത്തിയവരാണ്. അഛൻ നൽകിയ കത്ത് അദ്ദേഹത്തിന്റെ മരണം വരെ അംഗീകരിക്കാൻ തയ്യാറായില്ല. - മുരളി പറഞ്ഞു. അതിനിടെ ചെന്നിത്തലക്കെതിരെ തിരുവഞ്ചൂരും രംഗത്തെത്തി. കോട്ടയത്ത് പറഞ്ഞ കാര്യങ്ങൾക്ക്
ചെന്നിത്തല സഹതപിക്കേണ്ടി വരുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയെ മറയാക്കി കളിക്കരുതെന്നും ചെന്നിത്തലക്ക് തിരുവഞ്ചൂർ മുന്നറിയിപ്പ് നൽകി.


ALSO READ: Congress നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല


ഡിസിസി ഭാരവാഹി ലിസ്റ്റ് വന്നതിന് പിന്നാലെ വലിയ പൊട്ടിത്തെറിയിലേക്കാണ്  കോൺഗ്രസ്സ് നടന്നടുക്കുന്നത്. കെ.പി.സി.സി നേതൃത്വത്തിനെതിരെ പരസ്യമായ നിലപാടാണ് പല നേതാക്കളും എടുക്കുന്നത്.കെ.സി വേണുഗോപാലാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന് കാണിച്ച് എ.ഐ ഗ്രൂപ്പുകൾ സംയുക്തമായി എ.ഐ.സി.സി യെ സമീപിക്കാൻ ഒരുങ്ങുകയാണ്.  വേണുഗോപാലിനെതിരെ ഹൈക്കമാൻഡിന് പരാതി നൽകുകയാണ്. ഉദ്ദേശം.


ALSO READ: കോൺ​ഗ്രസിൽ തകർച്ചയുടെ വേ​ഗം കൂടി; പുതിയ മാറ്റങ്ങൾ കോൺ​ഗ്രസിനെ കൂടുതൽ തകർക്കുമെന്ന് A Vijayaraghavan


ഗുരുതരമായ ആരോപണങ്ങളാണ് വേണുഗോപാലിനെതിരെ ഉയരുന്നത്. സ്വന്തം ഗ്രൂപ്പുണ്ടാക്കാൻ വേണുഗോപാൽ ശ്രമിക്കുന്നതായാണ് പരാതി.ഗ്രൂപ്പ് പോര് നിർത്തുമെന്ന് പറഞ്ഞ കെ.സി ഉണ്ടാക്കാൻ ശ്രമിക്കുന്നത് പുതിയ ഗ്രൂപ്പാണ്. ഇതാണ് വിവിധ ഗ്രൂപ്പുകൾ ഉയർത്തുന്ന പ്രധാന ആരോപണം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.