തിരുവനന്തപുരം: പ്രതിപക്ഷ നേതാവും കോൺഗ്രസ് എംഎൽഎമാരും മുനമ്പത്തെത്തി മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കബളിപ്പിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. മുനമ്പത്തുകാരോടും വഖഫ് അധിനിവേശത്തിൻ്റെ മറ്റ് ഇരകളോടും ആത്മാർത്ഥതയുണ്ടെങ്കിൽ കോൺഗ്രസുകാർ അത് പ്രകടിപ്പിക്കേണ്ടത് കേരള നിയമസഭയിലും ഇന്ത്യൻ പാർലമെന്റിലുമാണ്. ചർച്ച പോലും നടത്താതെ കേരള നിയമസഭയിൽ വഖഫ് ഭേദഗതി നിയമത്തിനെതിരെ കൊണ്ടുവന്ന പ്രമേയം ഐക്യകണ്ഠേന പാസാക്കിയവരാണ് മുനമ്പത്തെത്തി ആ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തെ പാർലമെൻ്റിൽ എതിർക്കുന്നവരാണ് വിഡി സതീശൻ്റെ പാർട്ടിക്കാർ. കോൺഗ്രസിൻ്റെ നിലപാട് പ്രതിലോമകരവും നിരാശജനകവുമാണെന്ന മുനമ്പം സമരസമിതിയുടെ നിലപാട് വിഡി സതീശൻ്റെ മുഖത്തേറ്റ പ്രഹരമാണ്. കോൺഗ്രസിൽ ഞങ്ങൾക്ക് പ്രതീക്ഷയില്ലെന്ന് മുനമ്പത്തുകാർ സതീശന് കത്തയച്ചതിലൂടെ കബളിപ്പിക്കൽ നാടകം പൊളിഞ്ഞിരിക്കുകയാണ്.


Also Read: Kalarcode Accident: അലക്ഷ്യമായി വാഹനമോടിച്ചു; കളർകോട് അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർ പ്രതി


 


സംസ്ഥാന സർക്കാർ സമരക്കാരുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രമാണ് ഒരു അന്വേഷണ കമ്മീഷനെ പ്രഖ്യാപിച്ചത്. ഇവരിൽ നിന്നും മുനമ്പം നിവാസികൾക്ക്‌ നീതി കിട്ടില്ല എന്ന് അറിഞ്ഞിട്ടും ഇടത് - വലത് മുന്നണികൾക്ക്‌ എതിരായി ഉയർന്നു വരുന്ന ജനവികാരത്തെ തണുപ്പിക്കാൻ കോൺഗ്രസും സിപിഐഎമ്മും ചേർന്ന് നടത്തുന്ന നാടകമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. വഖഫ് ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം പിൻവലിക്കുവാൻ കോൺഗ്രസ് ആവശ്യപ്പെടുകയാണ് മുനമ്പം ജനതയോട് കാണിക്കേണ്ട മര്യാദയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.