തിരുവനന്തപുരം: കടയ്ക്കാവൂരിൽ 13 വയസുകാരനായ മകനെ പീഡിപ്പിച്ചുയെന്ന് കേസിൽ അമ്മയ്ക്ക് കോടതി ജാമ്യം നിഷേധിച്ചു. തിരുവനന്തപുരം പോക്സോ കോടതിയാണ് ജാമ്യം അനുവദിക്കാഞ്ഞത്. അന്വേഷണം നടക്കുന്നതിനാൽ ജാമ്യം അനുവദിക്കരുതെന്ന് പബ്ലിക് പ്രൊസിക്യൂട്ടർ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ യുവതിക്കെതിരെയുള്ള ആരോപണങ്ങൾ തെറ്റാണെന്ന് പ്രതിഭാ​ഗം വാദിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൗൺസിലിങ് റിപ്പോർട്ടിൽ കുട്ടി പീഡനത്തിനിരയായിയെന്ന് വ്യക്തമാണെന്നും ഇവയെല്ലാം കുട്ടി മജിസ്ട്രേറ്റിന് മുമ്പിലും അറിയിച്ചുണ്ടെന്ന് കേസ് ഡയറിയിൽ പറയുന്നുണ്ടെന്ന് ജാമ്യം നിഷേധിച്ചു കൊണ്ട് കോടതി (POCSO Court) പറഞ്ഞു. പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിൽ പ്രതിഭാ​ഗം യുവതിയുടെ ജാമ്യത്തിനായി ഹൈക്കോടതയിലേക്ക് (High Court) നീങ്ങിയേക്കും.


ALSO READ: കടയ്ക്കാവൂരിൽ കുട്ടിയെ വീണ്ടും കൗൺസലിങ് ചെയ്യും, ഐജിയുടെ നേതൃത്വത്തിൽ ഇന്ന് അന്വേഷണം തുടങ്ങും


2018ൽ യുവതിയും ഭർത്താവും വേർപിരിഞ്ഞാണ് താമിസിക്കുന്നതെന്നും. പിതാവിന് മറ്റൊരു സ്ത്രീയുമായി താമസിക്കുകയാണ്. ഇവരുടെ നാല് മക്കളിൽ ഇളയ കുട്ടിയെ പിതാവിന്റെ വീട്ടിൽ നിർത്തിയിരിക്കുയായിരുന്നു. പന്നീട് രണ്ടാമത്തെയും നാലാമത്തെ കുട്ടിയെയും പിതാവ് വിദേശത്തേക്ക് കൊണ്ടുപോയി. ശേഷം മൂന്ന് കൂട്ടികളെയും പിതാവ് കൂടെ കൂട്ടി. 


ഇതെ തുടർന്ന് യുവതി കുടംബ കോടതിയെ (Family Court) സമീപച്ചപ്പോൾ പിതാവ് മൂന്ന് കുട്ടികളെയും നാട്ടിലേക്ക് തിരികെ കൊണ്ടുവന്നു. അമ്മയ്ക്കെതിരെ ഭർത്താവ് മകനെ ആയുധമാക്കുകയണെന്നും സ്വധീനം ഉപയോ​ഗിച്ച്  യുവതിക്ക് നേരെ വൈരാ​ഗ്യം തീർക്കുകയാണെന്ന് പ്രതിഭാ​ഗം വക്കീൽ കോടതിയിൽ വാദിച്ചു.


ALSO READ: കടയ്ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ച പരാതി വ്യാജമാണെന്ന് യുവതിയുടെ കുടുംബം


അതേസമയം കേസിൽ ഐജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണം ഇന്ന് തുടങ്ങി. കേസ് സംബന്ധിച്ച് കടയ്ക്കാവൂർ പൊലീസിനെതിരെ വിവാദങ്ങൾ ഉയർന്നതോടെയാണ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ (Loknath Behra) ഐജി തല ആന്വേഷണത്തിന് ഉത്തരവിട്ടത്. ദക്ഷിണ മേഖല ഐജി ഹർഷിത അട്ടല്ലൂരിക്കാണ് ബഹ്റ അന്വേഷണ ചുമതല നൽകിയത്. കുട്ടിയുടെ മൊഴിയുടെ ആധികാരികത ഉറപ്പാക്കാൻ വീണ്ടും വിദ​ഗ്ധ കൗൺസിലിങിന് വിധേയാനാക്കിയേ​ക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.