പത്തനംതിട്ട: ജില്ലയിലെ കക്കി ഡാം തുറന്നു (Kakki Dam Opened). വൃഷ്ടി പ്രദേശത്ത് ശക്തമായി മഴ പെയ്യുന്ന സാഹചര്യത്തിൽ രാവിലെ 11 മണിയോടെയാണ് ഡാം തുറന്നത്. ഡാമില്‍ നിലവിലെ ജലനിരപ്പ് (Water Level) 983.5 അടിയാണ്. പരമാവധി 986.33 അടിയാണ് ഇവിടുത്തെ സംഭരണശേഷി. രണ്ടു ഷട്ടറുകൾ 10 മുതൽ 15 സെന്റിമീറ്റർ വരെയാണ് ഉയർത്തിയിട്ടുള്ളത്. ഇതു മൂലം പമ്പയിൽ (Pamba) 15 സെ.മീ. ജലനിരപ്പ് ഉയരും. അച്ചൻകോവിലാറിലും, മണിമലയാറിലും, പമ്പയിലും അപകട നിലക്കും മുകളിലാണ് ജലനിരപ്പെന്ന് ആരോ​ഗ്യമന്ത്രി (Health Minister) പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

പമ്പയാറിലും കക്കാട്ടാറിലും ഉച്ചയോടെ ജലനിരപ്പ്  ഒന്നരയടി വരെ ഉയരും. റാന്നിയിൽ അഞ്ചുമണിക്കൂറിനകവും കോഴഞ്ചേരിയിൽ 11 മണിക്കൂറിനകവും ചെങ്ങന്നൂരിൽ 15 മണിക്കൂറിനകവും വെള്ളമെത്തും. കുട്ടനാട്ടിൽ നാളെ രാവിലെ വെള്ളമെത്തും. അതേസമയം കൃത്യമായി അവലോകന നടത്തിയ ശേഷമാണ് കക്കി ഡാം തുറക്കുന്നതെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട കളക്ട്രേറ്റിൽ അവലോകന യോ​ഗത്തിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. യോ​ഗത്തിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജനും പങ്കെടുത്തു. ജില്ലയുടെ പൊതുസ്ഥിതി യോ​ഗത്തിൽ വിലയിരുത്തി. 


Also Read: Kerala Rain Crisis : Kakki Dam നാളെ തുറക്കും, ഇടുക്കിയിലും പമ്പയിലും ഓറഞ്ച് അലേർട്ട്


ജലനിരപ്പ് ഉയർന്നതോടെ തൃശൂർ ഷോളയാർ ഡാമിന്റെ (Sholayar dam) ഷട്ടറുകളും ഉയർത്തി. ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. ഡാമിൽ റെഡ് അലർട്ട് (Red alert) പ്രഖ്യാപിച്ചു. സെക്കൻഡിൽ 24.47 ക്യുമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. നിലവിൽ 2662.8 അടിയാണ് ഷോളയാർ ഡാമിന്റെ ജലനിരപ്പ്. 2663 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. 


Also Read: Sholayar dam open: ഷോളയാര്‍ ഡാം തുറന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം


ഇടുക്കി അണക്കെട്ടിൽ (Idukki Dam) നിലവിൽ ഓറഞ്ച് അലർട്ടാണ് (Orange Alert) പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കിയിൽ നിലവിലെ ജലനിരപ്പ് 2396.86 അടിയാണ്. അണക്കെട്ടിന്റെ സംഭരണശേഷിയുടെ 92.8 ശതമാനം വെള്ളമാണുള്ളത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ (Mullapperiyar Dam) ജലനിരപ്പ് 133 അടിയിലെത്തി 142 അടിയാണ് അണക്കെട്ടിന്റെ സംഭരണ ശേഷി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.