Kerala Rain Crisis : Kakki Dam നാളെ തുറക്കും, ഇടുക്കിയിലും പമ്പയിലും ഓറഞ്ച് അലേർട്ട്

Kakki Dam ഷട്ടറുകൾ നാളെ രാവിലെ 11 മണിയോടെ തുറക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻക്കുട്ടി അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : Oct 17, 2021, 11:45 PM IST
  • കക്കി ഡാമിന്റെ ഷട്ടറുകൾ നാളെ രാവിലെ 11 മണിയോടെ തുറക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻക്കുട്ടി അറിയിച്ചു.
  • പത്തനംതിട്ടയിലെ കിഴക്കൻ മലയോരങ്ങളിൽ മഴ വീണ്ടും ശക്തമായ സാഹചര്യത്തിലാണ് കക്കി ഡാം നാളെ തുറക്കാൻ തീരുമാനയത്.
  • ഇടുക്കി ഡാമിന്റെ ജലനിരപ്പ് രാത്രി 10 മണിയോടെ 2396.38 അടിയിലെത്തി.
  • പത്തനംതിട്ടയിൽ പമ്പ അച്ചൻകോവിൽ നദികളിലെ ജല നിരപ്പ് ഉയർന്നു.
Kerala Rain Crisis : Kakki Dam നാളെ തുറക്കും, ഇടുക്കിയിലും പമ്പയിലും ഓറഞ്ച് അലേർട്ട്

Pathanamthitta : Kakki Dam നാളെ തുറക്കും. ഇടുക്കി അണക്കെട്ട് (Idukki Dam) പമ്പ ഡാം (Pamba Dam) ജലനിരപ്പ് ഉയരുന്നു. ഓറഞ്ച് അല്ലേ‍‌‌ർട്ട് പ്രഖ്യാപിച്ചു.

കക്കി ഡാമിന്റെ ഷട്ടറുകൾ നാളെ രാവിലെ 11 മണിയോടെ തുറക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻക്കുട്ടി അറിയിച്ചു. 

ALSO READ : Rain in Kerala: death toll rises | മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; 23 പേർ മരിച്ചതായി റിപ്പോർട്ട്

ഇടുക്കി ഡാമിന്റെ ജലനിരപ്പ് രാത്രി 10 മണിയോടെ 2396.38 അടിയിലെത്തി. 2396.86 അടിയിലെത്തുമ്പോൾ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കും. നിലവിൽ ഒരു മണിക്കൂറിൽ 1 MCM കണക്കിൽ ജലം ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്

പത്തനംതിട്ടയിലെ കിഴക്കൻ മലയോരങ്ങളിൽ മഴ വീണ്ടും ശക്തമായ സാഹചര്യത്തിലാണ് കക്കി ഡാം നാളെ തുറക്കാൻ തീരുമാനയത്.

ALSO READ : Kerala Rain Alert : സംസ്ഥാനത്ത് തീവ്രമഴ തുടരും, ദുരന്ത നിവാരണത്തിനുള്ള സംവിധാനങ്ങൾ മുഴുവൻ സമയം പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി

കൂടാതെ പമ്പ ഡാമിലും ഓറഞ്ച് അലേർട്ട് ജില്ല ഭരണകൂടം പ്രഖ്യാപിച്ചു. കെഎസ്ഇബിയുടെ അധീനതയിലുള്ള അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് 986.33 മീറ്ററാണ്. പമ്പ ഡാമിന്റെ  നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 982.00 മീറ്റര്‍, 983.50  മീറ്റര്‍, 984.50  മീറ്റര്‍ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ്. ഇന്ന് സെപ്റ്റംബർ 17ന് രാവിലെ 3.00 മണിക്ക് റിസര്‍വോയറിന്റെ ജലനിരപ്പ് 982.00 മീറ്ററില്‍ എത്തിയിട്ടുള്ളതും കെഎസ്ഇബി അണക്കെട്ട് സുരക്ഷാ വിഭാഗം നീല അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. 

ALSO READ : Kerala Rain Crisis : മുഖ്യമന്ത്രിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ച് സംസാരിച്ചു, ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്രം നൽകുമെന്ന് പ്രധാനമന്ത്രി

പത്തനംതിട്ടയിൽ പമ്പ അച്ചൻകോവിൽ നദികളിലെ ജല നിരപ്പ് ഉയർന്നു. ഓമല്ലൂരിലും ചെങ്ങന്നൂർ ഓതറയിലും നദി കരകവിഞ്ഞ് ഒഴുകാൻ തുടങ്ങി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News