കൊച്ചി: കളമശേരിയില്‍ കൺവെൻഷൻ സെന്ററിൽ പൊട്ടിത്തെറി ഉണ്ടായ സാഹചര്യത്തില്‍ മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം എറണാകുളത്ത് അവധിയിലുള്ള മുഴുവന്‍ ഡോക്ടര്‍മാരോടും മറ്റ് ആരോഗ്യ പ്രവര്‍ത്തകരോടും അടിയന്തരമായി തിരിച്ചെത്താന്‍ നിർദ്ദേശം നൽകിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടാതെ കളമശേരി മെഡിക്കല്‍ കോളജ്, എറണാകുളം ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ അധിക സൗകര്യങ്ങളൊരുക്കാനും നിര്‍ദേശമുണ്ട്. അധിക ജീവനക്കാരുടെ സേവനവുമൊരുക്കും. ജില്ലയിലെ മറ്റാശുപത്രികളിലും സൗകര്യമൊരുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.


Also Read: Kalamassery Blast: കളമശ്ശേരിയിൽ സ്ഫോടനം, ഒരാൾ മരിച്ചു


 


കളമശ്ശേരിയിലെ കൺവെൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചതായാണ് വിവരം. 5 പേരുടെ നില ഗുരുതരമാണ്. 23 പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വരാനുണ്ട്. രാവിലെ 9.30-നും 9.45-നും ഇടയിലാണ് സ്ഫോടനമുണ്ടായത്. ഒന്നിലധികം സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ദൃക്സാക്ഷികൾ പറയുന്നു. യഹോ സാക്ഷികളുടെ സമ്മേളനം നടക്കുമ്പോഴാണ് പൊട്ടിത്തെറി നടന്നത്. മൂന്ന് ദിവസമായി തുടരുന്ന കൺവെൻഷന്റെ അവസാന ദിവസമായിരുന്നു ഇന്ന്.