Kerala School Youth Festival: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് സമാപനം; കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം
Kerala School Youth Festival: കപ്പിനായുള്ള നിർണ്ണായക പോരിൽ കണ്ണൂരിനെ പിന്തള്ളി ആതിഥേയരായ കോഴിക്കോട് 808 പോയിന്റോടെ മുന്നിലാണ്. കണ്ണൂരിന് നിലവിൽ 802 പോയിന്റാണ്.
കോഴിക്കോട്: Kerala school youth festival: അഞ്ച് ദിവസം നീണ്ട കലാമേളയ്ക്ക് ഇന്ന് കൊടിയിറക്കം. ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് സമാപന സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ അവസാന ദിനമായ ഇന്ന് 11 ഇനങ്ങളാണ് മാറ്റുരയ്ക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ആരാണ് സ്വർണ്ണ കിരീടം അടിച്ചെടുക്കുന്നത് എന്നറിയാൻ മുഴുവൻ മത്സരഫലങ്ങളും വരുന്നത് വരെ കാത്തിരിക്കേണ്ടി വരും. നിലവിൽ കപ്പിനായുള്ള നിർണ്ണായക പോരിൽ കണ്ണൂരിനെ പിന്തള്ളി ആതിഥേയരായ കോഴിക്കോട് 808 പോയിന്റോടെ മുന്നിലാണ്. കണ്ണൂരിന് നിലവിൽ 802 പോയിന്റാണ്.
Also Read: Kerala School Youth Festival 2023: കോഴിക്കോട് ജില്ലയില്‍ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധി
ഇതോടെ അവസാന ലാപ്പിൽ മത്സരങ്ങള്‍ക്ക് വീറും വാശിയുമേറി. ആദ്യ ദിനങ്ങളിൽ മുന്നിട്ട് നിന്ന കണ്ണൂരിന് നാലാം ദിനം കാലിടറുകയായിരുന്നു. ഇതിനിടയിൽ ഇന്നലെ കലോത്സവത്തിൽ കോടതി അപ്പീലുമായെത്തിയ 100ഓളം വിദ്യാർത്ഥികളുടെ മത്സരഫലം സംഘാടകര്‍ തടഞ്ഞുവച്ചു. ഹൈക്കോടതി നിർദേശപ്രകാരമാണ് ഫലം തടഞ്ഞതെന്നാണ് സംഘാടകരുടെ പ്രതികരണം. ഇനി കോടതി ഇടപെടലുണ്ടായി ഫലം പ്രഖ്യാപിച്ചാലും ഓവർ ഓൾ പോയന്റിൽ ഇത് ഉൾപ്പെടില്ല എന്നാണ് റിപ്പോർട്ട്. ഇത് ആദ്യമായാണ് കോടതി അപ്പീലുമായി വരുന്നവരുടെ മത്സരഫലം തടയുന്നത്.
Also Read: പാർക്കിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയുടെ അടുത്തെത്തി കരടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന കോഴിക്കോടിനെ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചയത് നാടകം, തിരുവാതിര, സംഘ നൃത്തം ഉള്‍പ്പെടെയുളള മത്സരഫലങ്ങളാണ്. കലോത്സവത്തിന്‍റെ ആദ്യദിനം മുതല്‍ ചാംപ്യന്‍സ് സ്കൂള്‍ പട്ടത്തിനായി കുതിപ്പ് തുടര്‍ന്ന തിരുവനന്തപുരം കാര്‍മല്‍ ഗേള്‍സ് സ്കൂളിന് വെല്ലുവിളി ഉയര്‍ത്തി കൊണ്ട് മുന്‍ ചാംപ്യന്‍മാരായ ആലത്തൂര്‍ ഗുരുകുലം ഹയര്‍ സെക്കന്‍ററി സ്കൂള്‍ മുന്നിലെത്തിയിട്ടുണ്ട്. ഇത്തവണത്തേതും കൂടി നേടിയാൽ തുടര്‍ച്ചയായ 10ാം കിരീടമെന്ന ഗുരുകുലത്തിലെ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...