Kerala School Youth Festival 2023: കോഴിക്കോട് ജില്ലയില്‍ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധി

Holidays For Schools In Kozhikode: പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരംമാണ് ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌കൂള്‍ കലോത്സവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാൻ വേണ്ടിയാണിത്.

Written by - Ajitha Kumari | Last Updated : Jan 6, 2023, 07:37 AM IST
  • കോഴിക്കോട് ജില്ലയില്‍ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധി
  • സ്‌കൂള്‍ കലോത്സവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാൻ വേണ്ടിയാണിത്
Kerala School Youth Festival 2023: കോഴിക്കോട് ജില്ലയില്‍ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധി

കോഴിക്കോട്:  സംസ്ഥാന സ്‌കൂള്‍ കലോത്സവം (Kerala School Youth Festival) പ്രമാണിച്ച് കോഴിക്കോട് ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരം വിദ്യാഭ്യാസ ഉപ ഡയറക്ടറാണ് ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌കൂള്‍ കലോത്സവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാൻ വേണ്ടിയാണ് അവധി നല്‍കുന്നതെന്നും വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സി മനോജ് കുമാര്‍ അറിയിച്ചു. 

Also Read: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം

കോഴിക്കോട് ജില്ലയിലെ പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ വിദ്യാലയങ്ങള്‍ക്കെല്ലാം ഇന്ന് അവധി ആയിരിക്കുമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.  സംസ്ഥാന സ്‌കൂള്‍ കലോത്സവം അവസാന ദിനങ്ങത്തിലേക്കെത്തുമ്പോള്‍  കണ്ണൂരും പാലക്കാടും കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. കഴിഞ്ഞ ദിവസം മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 683 പോയിന്റുമായി കണ്ണൂര്‍ ജില്ല കുതിക്കുകയാണ്. തൊട്ടുപിന്നില്‍ വലിയ വ്യത്യാസമില്ലാതെ 679 പോയിന്റുമായി പാലക്കാടും കോഴിക്കോടും ഒപ്പമുണ്ട്.  ഇവർക്ക് പിന്നിൽ 651 പോയിന്റുമായി തൃശൂരും 642 പോയിന്റുമായി എറണാകുളവുമാണ് നിലയുറപ്പിച്ചിരിക്കുന്നത്. 

Also Read: സര്‍വ്വൈശ്വര്യങ്ങളും നല്‍കുന്ന പൗര്‍ണ്ണമി വ്രതം; ദേവിയുടെ അനുഗ്രഹത്തിനായി ഇന്ന് ഇക്കാര്യം ചെയ്യൂ ലഭിക്കും വൻ ധന നേട്ടം

 

ഭക്ഷ്യ സുരക്ഷാ പരിശോധന: സംസ്ഥാന തലത്തിൽ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് ആരോ​ഗ്യമന്ത്രി

സംസ്ഥാന തലത്തിൽ അപ്രതീക്ഷിത പരിശോധനകൾക്കായി പ്രത്യേക സ്റ്റേറ്റ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ ഏത് ഭാഗത്തും ഈ ടാസ്‌ക് ഫോഴ്‌സിന് പരിശോധന നടത്താനാകും. അതത് പ്രദേശത്തെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും ഈ ടീമിന്റെ ഭാഗമാകുമെന്നും മന്ത്രി പറഞ്ഞു. ഫുഡ് സേഫ്റ്റി എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഫുഡ് സേഫ്റ്റി ഓഫീസർമാർ മുതൽ കമ്മീഷണർ വരുയുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. കോവിഡിന് ശേഷം ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നടപടികൾ ശക്തമാക്കിയതായി യോഗം വിലയിരുത്തി. മുൻ വർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ഒരു വർഷമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് വലിയ പ്രവർത്തനങ്ങളാണ് നടത്തിയത്. 2019ൽ 18,845 പരിശോധനകളും 2020ൽ 23,892 പരിശോധനകളും 2021ൽ 21,225 പരിശോധനകളുമാണ് ജൂലൈ മുതൽ ഡിസംബർ വരേയുള്ള കാലയളവിൽ നടത്തിയത്. എന്നാൽ കഴിഞ്ഞ ആറ് മാസത്തിനകം അര ലക്ഷത്തോളം പരിശോധനകളാണ് നടത്തിയത്. 2019ൽ 45 കടകളും 2020ൽ 39 കടകളും 2021ൽ 61 കടകളും അടപ്പിച്ചപ്പോൾ കഴിഞ്ഞ ആറുമാസത്തിനുള്ളിൽ 149 സ്ഥാപനങ്ങൾ അടപ്പിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News