ചെന്നെ: കാര്യമായ അനക്കമൊന്നമില്ലായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് അടുത്തതോടെ വമ്പൻ പ്രഖ്യാപനങ്ങളുമായി നടൻ കമൽഹാസൻ(Kamal Haasan) നേതൃത്വം നൽകുന്ന മക്കൾ നീതി മയ്യം. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആ​ഗ്രഹിക്കുന്നവരിൽ നിന്നും ഒാൺലൈൻ അപേക്ഷകളാണ് ഇത്തവണ പാർട്ടി ക്ഷണിച്ചത്. 25,000 രൂപ നല്‍കി അപേക്ഷ വാങ്ങി പൂരിപ്പിച്ച്‌ നല്‍കുന്നവർക്ക് പാർട്ടി ടിക്കറ്റിൽ മത്സരിക്കാനാവും. തമി​ഴ്​നാട്​-പുതുച്ചേരി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാവാന്‍ ആഗ്രഹിക്കുന്നവർക്കാണ് അവസരം. ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അപേക്ഷകർ പാർട്ടി പ്രവർത്തകരാകണമെന്നതിൽ ഒരു നിർബന്ധവുമില്ല. തമിഴ്​നാട്ടിലും(Tamilnadu) പുതുച്ചേരിയിലും മെയിലാണ്​ തെരഞ്ഞെടുപ്പ്​.കാലിന് നടത്തിയ ശസ്ത്രക്രിയക്ക് ശേഷം അണുബാധയും മറ്റ് പ്രശ്നങ്ങളുമായി താരം വിശ്രമത്തിലായിരുന്നു അതിനിടയിലാണ് പുതിയ പ്രഖ്യാപനവുമായി അദ്ദേഹം എത്തിയത്.മക്കള്‍ നീതി മയ്യത്തിനായി​ ബാറ്ററി ടോര്‍ച്ച്‌​ ചിഹ്​നം ലഭിച്ചതായി അദ്ദേഹം അറിയിച്ചു. കഴിഞ്ഞ മാസം വലത്​ കാലിന്‍റ അസ്​ഥിക്ക്​ നടത്തിയ ശസ്​ത്രക്രിയക്ക്​ പിന്നാലെയുണ്ടായ നേരിയ അണുബാധയില്‍ നിന്ന്​ മുക്തനായിക്കൊണ്ടിരിക്കുകയാണ്​ താരം.


Also Read: Black Money Case: കുറ്റപത്രം ചോദ്യം ചെയ്ത് M.Shivashankar സമർപ്പിച്ച ഹർജി കോടതി പരിഗണിക്കും


2019ലെ ലോക്​സഭ തെരഞ്ഞെടുപ്പിലും ഇതേ ചിഹ്​നമായിരുന്നു ലഭിച്ചിരുന്നെങ്കിലും കാര്യമായ വോട്ട് വിഹിതം മക്കൾ നീതി മയ്യത്തിന്(Makkal Needhi Maiam) നേടാനായില്ല. അദ്ദേഹം പാർട്ടി രൂപീകരണത്തിൽ കൊണ്ട് വന്ന മയ്യം വിസിലും ഇടയിലെപ്പോഴോ അപ്രത്യക്ഷമായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചില നഗര പ്രദേശങ്ങളില്‍ 10 ശതമാനം വരെ വോട്ട്​ പങ്കാളിത്തം നേടിയിരുന്നു. തെരഞ്ഞെടുപ്പ്​ സഖ്യം, സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ്​ ഉള്‍പ്പെടെയുള്ള തന്ത്രങ്ങള്‍ കൈക്കൊള്ളാന്‍ സ്ഥിരം അധ്യക്ഷനായ കമല്‍ഹാസനെ തന്നെ നിയോഗിച്ചിരിക്കുകയാണ്​.


Also ReadFASTag: ഫെബ്രുവരി 15മുതല്‍ ടോള്‍ പ്ലാസ കടക്കണമെങ്കില്‍ ഫാസ്ടാഗ് നിര്‍ബന്ധം


 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക