Kamal Hassan ജനമധ്യത്തിലേയ്ക്ക്, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കം

2021ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കമല ഹാസൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടുന്നു....

Last Updated : Dec 13, 2020, 02:50 PM IST
  • മക്കൾ നീതി മയ്യം പാർട്ടി (Makkal Needhi Maiam) അദ്ധ്യക്ഷൻ കമല ഹാസൻ (Kamal Hassan) മധുരൈയിലാണ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിയ്ക്കുക.
  • ഡിസംബർ 13 മുതല്‍ 16 വരെയുള്ള പ്രചാരണ പരിപാടിയുടെ ഒന്നാം ഘട്ടത്തില്‍ മധുരൈ, തേനി, ഡിൻഡിഗൽ, വിരുദുനഗർ, തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി ജില്ലകളില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും.
Kamal Hassan ജനമധ്യത്തിലേയ്ക്ക്, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കം

Chennai: 2021ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കമല ഹാസൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടുന്നു....

മക്കൾ നീതി മയ്യം പാർട്ടി (Makkal Needhi Maiam) അദ്ധ്യക്ഷൻ കമല ഹാസൻ  (Kamal Hassan) മധുരൈയിലാണ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിയ്ക്കുക.  ഡിസംബർ 13 മുതല്‍  16  വരെയുള്ള  പ്രചാരണ പരിപാടിയുടെ ഒന്നാം ഘട്ടത്തില്‍ മധുരൈ, തേനി, ഡിൻഡിഗൽ, വിരുദുനഗർ, തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി ജില്ലകളില്‍  പ്രചാരണ പരിപാടികള്‍  സംഘടിപ്പിക്കും.

അതേസമയം, പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിയ്ക്കുന്നതിന് മുന്‍പ് തന്നെ കമല ഹാസൻ പ്രധാനമന്ത്രിയ്ക്കെതിരെ ആരോപണവുമായി രംഗത്തെത്തി. പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ (Central Vista Project) നിര്‍മ്മാണവുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസന്ധി  നേരിടുന്ന ഈ  കാലഘട്ടത്തിൽ ഇത്രയും വലിയ പണ ചിലവുള്ള  പാര്‍ലമെന്‍റ് മന്ദിര  നിര്‍മ്മാണത്തിന്‍റെ ആവശ്യകതയെയാണ്  അദ്ദേഹം ചോദ്യ൦ ചെയ്തത്.

കോവിഡ്‌  (COVID-19) ബാധ മൂലം ഉപജീവനമാർഗം നഷ്ടപ്പെട്ട്  ഇന്ത്യയുടെ പകുതിയോളം വരുന്ന ജനവിഭാഗം പട്ടിണി ആയിരിക്കുമ്പോൾ 1,000 കോടി  മുതല്‍ മുടക്കില്‍ പുതിയ പാർലമെന്‍റ്  മന്ദിരം നിര്‍മ്മിക്കുന്നു. ചൈനയിലെ വന്‍ മതില്‍ ചൂണ്ടിക്കാട്ടി,  ആരെ  സംരക്ഷിക്കാനാണ്  നിങ്ങൾ 1,000 കോടി രൂപയുടെ പാർലമെന്‍റ്  പണിയുന്നത്?  കമല ഹാസൻ ചോദിച്ചു. ട്വീറ്റിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

അതേസമയം, തമിഴ്‌നാട്ടിൽ  (Tamil Nadu) മക്കൾ നീതി മയ്യം ശക്തമായ ഒരു മൂന്നാം മുന്നണിയായി ഉയർന്നുവരുമെന്ന് കമല ഹാസൻ പ്രസ്താവിച്ചിരുന്നു. തമിഴ്‌നാട്ടിൽ അടുത്തവർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തോൽവികളിൽ നിന്ന് കരകയറാമെന്നുള്ള പ്രതീക്ഷയിലാണ് കമല ഹാസൻ.

Also read: കമല്‍ ഹാസന്‍റെ നെഞ്ചോട് ചേര്‍ന്ന് കുഞ്ഞാവ!

എന്നാല്‍, തമിഴ്‌നാട്ടിലെ പുതിയ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.  ഇതിനോടകം, ശക്തമായ രാഷ്ട്രീയ പ്രവേശനം രജനികകാന്ത്  (Rajnikanth) പ്രഖ്യാപിച്ചു കഴിഞ്ഞു.

Also read: 'മക്കള്‍ നീതി മയ്യം'; ജനലക്ഷത്തെ സാക്ഷിയാക്കി കമലിന്‍റെ രാഷ്ട്രീയ യാത്രയ്ക്ക് തുടക്കം
 
ഇരു അഭിനേതാക്കളുടെയും രാഷ്ട്രീയ പ്രവേശനത്തോടെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഉണ്ടാകാൻ പോകുന്ന പരിവർത്തനമാണ് ഏവരും ഉറ്റുനോക്കുന്നത്. 2021 ജനുവരിയിൽ പുതിയ പാർട്ടി ആരംഭിക്കുമെന്ന് രജനീകാന്ത് ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞിരിയ്ക്കുകയാണ്.

2021 ല്‍  നടക്കുന്ന  നിയമസഭാ തിരഞ്ഞെടുപ്പിലും എഐഎഡിഎംകെയുമായുള്ള സഖ്യം തുടരുമെന്നാണ് BJP പ്രഖ്യാപിച്ചിരിയ്ക്കുന്നത്.

 

Trending News