തിരുവനന്തപുരം: ബിഷപ്പ് ഹൗസുകളിൽ ആർക്കും പോകാം, ആർക്കും പ്രവേശനം നിഷേധിക്കപ്പെട്ട ഇടമല്ല ബിഷപ്പ് ഹൗസെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വിശ്വാസവും രാഷ്ട്രീയവും ലളിതമായ പ്രശ്നങ്ങളല്ല. ഒരു രാത്രി ഇരിട്ടി വെളുത്തതുകൊണ്ട് ഒന്നും മാറുന്നില്ല. രാഷ്ട്രീയവും വിശ്വാസവും പൈങ്കിളിയായി കാണരുത്. ഗൗരവമായി കാണണമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ക്രൈസ്തവരോടുള്ള ബിജെപിയുടെ സമീപനം മാറുന്നത് നല്ലതാണ്. കഴിഞ്ഞവർഷം മാത്രം 600 കേസുകൾ ക്രൈസ്തവർക്കെതിരായ അക്രമത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആ നിലപാട് ബിജെപി മാറ്റുന്നതിൽ എതിർക്കേണ്ട കാര്യമില്ല. ബിജെപി നേതാക്കൾക്ക് അരമനയിൽ ലഭിക്കുന്ന സ്വീകാര്യത ആദിത്യ മര്യാദയാണ്. മതമേലധ്യക്ഷന്മാർ ഓരോ നിലപാട് പറയുന്നു. എല്ലാവർക്കും അവരവരുടേതായ സ്വാതന്ത്ര്യം ഉണ്ട്. ബിജെപിക്ക് കേരളത്തിൽ സ്പേസ് ഉണ്ടെന്ന് ആലഞ്ചേരി പറഞ്ഞത് അദ്ദേഹത്തിന്റെ വീക്ഷണം. അതിന് ഓരോ വ്യാഖ്യാനം കൊടുക്കേണ്ട കാര്യമില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.


ALSO READ: M Swaraj: ആർഎസ്എസ് നടത്തുന്നത് മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കുമിടയിൽ വിള്ളലുണ്ടാക്കാനുള്ള ശ്രമം; മതനിരപേക്ഷത വെല്ലുവിളി നേരിടുന്നുവെന്ന് എം.സ്വരാജ്


അതേസമയം, മതനിരപേക്ഷത ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഇപ്പോൾ നേരിടുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് പറഞ്ഞു. മുസ്ലിം ന്യൂനപക്ഷത്തിനെതിരെയായുള്ള അക്രമത്തിനുള്ള കരുക്കളാണ് ഇപ്പോൾ ആർഎസ്എസ് നീക്കുന്നത്. മുസ്ലിംങ്ങൾക്കും  ക്രിസ്ത്യാനികൾക്കുമിടയിൽ വിള്ളലുണ്ടാക്കാനുള്ള ശ്രമമാണ് അവർ നടത്തുന്നത്.  തിരഞ്ഞെടുപ്പിൽ വോട്ട് ബാങ്കാക്കി അവരെ മാറ്റാനുള്ള ശ്രമവും ആർഎസ്എസ് നടത്തുന്നുണ്ടെന്നും സ്വരാജ് പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.