M Swaraj: ആർഎസ്എസ് നടത്തുന്നത് മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കുമിടയിൽ വിള്ളലുണ്ടാക്കാനുള്ള ശ്രമം; മതനിരപേക്ഷത വെല്ലുവിളി നേരിടുന്നുവെന്ന് എം.സ്വരാജ്

CPM: മുസ്ലിംങ്ങൾക്കും  ക്രിസ്ത്യാനികൾക്കുമിടയിൽ വിള്ളലുണ്ടാക്കാനുള്ള ശ്രമമാണ് ആർഎസ്എസ് നടത്തുന്നതെന്നും തിരഞ്ഞെടുപ്പിൽ വോട്ട് ബാങ്കാക്കി അവരെ മാറ്റാനാണ് നീക്കമെന്നും സ്വരാജ് സീ മലയാളം ന്യൂസിനോട് പറഞ്ഞു.

Written by - രജീഷ് നരിക്കുനി | Edited by - Roniya Baby | Last Updated : Apr 10, 2023, 01:06 PM IST
  • മുസ്ലിങ്ങൾക്കെതിരെ അക്രമം നടത്തുകയാണ് ആർഎസ്എസിന്റെ ലക്ഷ്യം
  • അതിന്റെ ഭാ​ഗമായാണ് ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരുമായി ബിജെപി നേതാക്കൾ കൂടിക്കാഴ്ച നടത്തുന്നത്
  • ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കും കമ്മ്യൂണിസ്റ്റുകൾക്കും എതിരെ ആർഎസ്എസ് ആക്രമണം ശക്തിപ്പെടുത്തിയിരിക്കുകയാണെന്നും എം.സ്വരാജ് പറഞ്ഞു
M Swaraj: ആർഎസ്എസ് നടത്തുന്നത് മുസ്ലീങ്ങൾക്കും  ക്രിസ്ത്യാനികൾക്കുമിടയിൽ വിള്ളലുണ്ടാക്കാനുള്ള ശ്രമം; മതനിരപേക്ഷത വെല്ലുവിളി നേരിടുന്നുവെന്ന് എം.സ്വരാജ്

തിരുവനന്തപുരം: മതനിരപേക്ഷത വലിയ വെല്ലുവിളി നേരിടുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്. മതനിരപേക്ഷത ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഇപ്പോൾ നേരിടുന്നത്. മുസ്ലിം ന്യൂനപക്ഷത്തിനെതിരെയായുള്ള അക്രമത്തിനുള്ള കരുക്കളാണ് ആർ.എസ്.എസ് ഇപ്പോൾ നീക്കുന്നത്. മുസ്ലിംങ്ങൾക്കും  ക്രിസ്ത്യാനികൾക്കുമിടയിൽ വിള്ളലുണ്ടാക്കാനുള്ള ശ്രമമാണ് അവർ നടത്തുന്നത്. തിരഞ്ഞെടുപ്പിൽ വോട്ട് ബാങ്കാക്കി അവരെ മാറ്റാനുള്ള ശ്രമവും ആർ.എസ്.എസ് നടത്തുന്നുണ്ടെന്നും സ്വരാജ് സീ മലയാളം ന്യൂസിനോട് പറഞ്ഞു.

മുസ്ലിങ്ങൾക്കെതിരെ അക്രമം നടത്തുകയാണ് ആർഎസ്എസിന്റെ ലക്ഷ്യം. അതിന്റെ ഭാ​ഗമായാണ് ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരുമായി ബിജെപി നേതാക്കൾ കൂടിക്കാഴ്ച നടത്തുന്നത്. ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കും കമ്മ്യൂണിസ്റ്റുകൾക്കും എതിരെ ആർഎസ്എസ് ആക്രമണം ശക്തിപ്പെടുത്തിയിരിക്കുകയാണ്. 

ഡൽഹിയിൽ 79 ക്രൈസ്തവ സഭകൾ ഒരുമിച്ച് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തിന് കാരണം രാജ്യത്ത് സമീപകാലത്തായി അറന്നൂറോളം സ്ഥലത്ത് ക്രൈസ്തവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായി എന്നതാണ്. ചിലർ കൊല്ലപ്പെട്ടു, സ്ത്രീകൾ അപമാനിക്കപ്പെട്ടു. ഈ മതനിരപേക്ഷ രാജ്യത്ത് തങ്ങളുടെ വിശ്വാസങ്ങളെ മുറുകെപ്പിടിച്ച് തങ്ങൾക്ക് ജീവിക്കാനാകില്ലേ എന്ന ചോദ്യമാണ് അവർ ഉയർത്തിയത്. ഇത് രാജ്യമെമ്പാടും ആക്രമിക്കപ്പെടുന്ന ക്രൈസ്തവ വിഭാ​ഗങ്ങളുടെ പൊതു പ്രതിഷേധമാണ്.

ALSO READ: Kerala BJP: കേരളം പിടിക്കാൻ തുനിഞ്ഞിറങ്ങി ബിജെപി; ബിഷപ്പുമാരുമായി ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച, മാറുന്ന രാഷ്ട്രീയ സമവാക്യങ്ങൾ

ഏപ്രിൽ 12ന് മുംബൈയിലെ ആസാദ് മൈതാനിയിൽ രാജ്യത്തെ ക്രൈസ്തവ സഭകൾ എല്ലാം ചേർന്ന് വലിയ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ്. ഇതാണ് രാജ്യത്തെ പൊതുവായ സ്ഥിതി. വസ്തുത ഇതാണ്. എന്നാൽ, ആർഎസ്എസ് ഇപ്പോൾ ശ്രമിക്കുന്നത് ക്രിസ്ത്യാനികളുടെയും മുസ്ലിങ്ങളുടെയും ഇടയിൽ വിള്ളലുണ്ടാക്കി മുസ്ലിങ്ങൾക്കെതിരായ ആക്രമണം ശക്തിപ്പെടുത്താനാണ്. ഈ ആക്രമണത്തിൽ ക്രൈസ്തവരെക്കൂടി കൂടെ നിർത്താനാകുമോയെന്നാണ് ആർഎസ്എസ് ശ്രമിക്കുന്നത്.

ക്രൈസ്തവരെ തങ്ങളുടെ പൊതു ആക്രമണത്തിൽ നിന്ന് ആർഎസ്എസ് മാറ്റിനിർത്തുന്നില്ല. രാജ്യമെമ്പാടും ക്രൈസ്തവ കേന്ദ്രങ്ങളും ആക്രമിക്കുകയാണ്. വോട്ട് ബാങ്കുകൾ സൃഷ്ടിക്കാനും മനുഷ്യരെ വർ​ഗീയമായി ധ്രുവീകരിച്ച് അതിൽ നിന്ന് ലാഭമുണ്ടാക്കാനുമാണ് ആർഎസ്എസ് എല്ലാ കാലവും ശ്രമിച്ചിട്ടുള്ളതെന്നും സ്വരാജ് പറഞ്ഞു. കേരളത്തിൽ പഠിച്ച പണിനോക്കിയിട്ടും മുന്നോട്ട് പോകാൻ ആർഎസ്എസിന് സാധിച്ചില്ല.

അതിനാൽ, തൽക്കാലം ന്യൂനപക്ഷങ്ങൾക്ക് ഇടയിൽ ഒരു ഭിന്നിപ്പുണ്ടാക്കാനും അതിൽ ഒരു വിഭാ​ഗത്തെ തങ്ങളുടെ ലക്ഷ്യം നേടുന്നത് വരെ ഒപ്പം നിർത്താൻ സാധിക്കുമോ എന്ന ഒരു പരിശോധനയാണ് ഇവിടെ നടത്തുന്നത്. അത് കേരളത്തിൽ വിജയിക്കാൻ പോകുന്നില്ല. കേരളത്തിൽ വിരലിൽ എണ്ണാവുന്നവരെ ചിലപ്പോൾ വിലകൊടുത്താലോ ഭീഷണിപ്പെടുത്തിയോ പ്രലോഭിപ്പിച്ചോ ഒപ്പം നിർത്താൻ കഴിയും. എന്നാൽ, കേരളത്തിലെ ജനലക്ഷങ്ങൾ അടിയുറച്ച മതനിരപേക്ഷ ബോധം പ്രകടിപ്പിച്ച് മതിനിരപേക്ഷ പക്ഷത്ത് നിലയുറപ്പിക്കുന്നവരാണെന്നും സ്വരാജ് സീ മലയാളം ന്യൂസിനോട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News