കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവം രണ്ടു ദിവസം പിന്നിട്ടപ്പോൾ കണ്ണൂർ ജില്ല ഒന്നാം സ്ഥാനത്തെന്ന് റിപ്പോർട്ട്. 425 പോയിന്റുകളുമായിയാണ് കണ്ണൂർ ജില്ല ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 410 പോയന്റുകളുമായി പാലക്കാടും, കോഴിക്കോടും രണ്ടാം സ്ഥാനത്ത് തുടരുന്നു. 409 പോയിന്റുകളോടെ തൊട്ട് പിന്നിലായി കൊല്ലവുമുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: School Kalolsavam 2024: സ്കൂൾ കലോത്സവത്തിൽ പോയിന്റ് പട്ടികയിൽ മുന്നേറി കോഴിക്കോട്, രണ്ടാം സ്ഥാനത്ത് തൃശൂർ; ആര് കപ്പുയർത്തും?


24 വേദികളിലായി 59 ഇനങ്ങളിലാണ് ഇന്ന് മത്സരങ്ങൾ നടക്കുന്നത്. ഇന്നത്തെ പ്രധാന ഇനങ്ങൾ മിമിക്രി, മോണോ ആക്ട്, നാടോടി നൃത്തം, മൈം തുടങ്ങിയവയാണ്. അതിനിടെ ഇന്ന് നടക്കാനിരുന്ന മിമിക്രി മത്സരത്തിന്റെയും മൂകാഭിനയത്തിന്റെയും വേദികൾ പരസ്പരം മാറ്റിയിട്ടുണ്ട്.  നിലവിലെ അവസ്ഥയിൽ ഇത്തവണയും സ്വർണകപ്പിനു വേണ്ടിയുള്ള കടുത്ത പോരാട്ടമുണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല. ജനപ്രിയ ഇനങ്ങളുടെ മത്സരം നടക്കുന്നതിനാൽ രണ്ടാം ദിനം സദസ് കാണികളെ കൊണ്ട് നിറഞ്ഞിരുന്നു. നാടോടി നൃത്തത്തിൻ്റെയും നാടകത്തിൻ്റെയും ഭരതനാട്യത്തിൻ്റെയും വേദികൾ കാണികളാൽ സമ്പൂർണ്ണമായിരുന്നു.


Also Read: ശുക്ര സംക്രമം: ജനുവരി 18 ന് ശേഷം ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം!


അതേസമയം കലോത്സവങ്ങളിൽ അപ്പീലുകളുടെ എണ്ണം നിയന്ത്രിക്കാൻ വേണ്ടി വന്നാൽ നിയമ നിർമ്മാണം നടത്തുമെനെഞ്ചും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അപ്പീലുകളുടെ എണ്ണം കൂടുന്നതാണ് മത്സരങ്ങൾ വൈകാൻ കാരണമെന്നാണ് സംഘാടക സമിതിയുടെ പരാതി.  പലയിനങ്ങൾക്കും എത്ര അപ്പീലുകൾ വന്നിട്ടുണ്ടെന്ന് പോലും സംഘാടകർക്ക് നിശ്ചയമില്ലാത്ത അവസ്ഥയുമുണ്ട്. വരും വർഷങ്ങളിൽ ഇത് ആവർത്തിക്കാതിരിക്കാനാണ് നിയമനിർമാണം സർക്കാർ ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.