കണ്ണൂർ: പുന്നോൽ ഹരിദാസിന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമല്ലെന്നും ബിജെപിയുടെ തലയിൽ കേസ് കെട്ടിവച്ചെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എന്നാൽ പ്രതികളെ സംരക്ഷിച്ചവർ മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവരാണെന്നും സുരേന്ദ്രൻ ആരോപിച്ചു. സിപിഎമ്മുകാർ തന്നെ കൊല നടത്തുകയും പ്രതികളെ അവർ തന്നെ സംരക്ഷിക്കുകയുമാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. എന്നാൽ സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസിന്റെ കൊലപാതക കേസിലെ പ്രതി നിജിൽ ദാസിനെ സംരക്ഷിച്ചവർ ബിജെപി അനുഭാവികളെന്ന് സിപിഎം നേതാവ് എംവി ജയരാജൻ പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവം നടക്കും മുമ്പേ രേഷ്മയ്ക്ക് അറിയുന്ന ആളാണെന്നും ബിജെപി അഭിഭാഷകൻ പി പ്രേമരാജൻ കേസിൽ ഹാജരായെന്നും ജയരാജൻ പറഞ്ഞു. ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിയാണ് രേഷ്മയെ ജാമ്യത്തിലിറക്കി കൂട്ടിക്കൊണ്ടുപോകാൻ വന്നതെന്നും ജയരാജൻ പറഞ്ഞു. എന്നാൽ സൈബർ ആക്രമണം ആരുടെ നേരെ നടത്തിയാലും ശരിയല്ലെന്നും ജയരാജൻ പറഞ്ഞു. 

Read Also: Punnol Haridas Murder Case : ഹരിദാസ് വധക്കേസ്; രേഷ്മയെ ജാമ്യത്തിലിറക്കിയത് ബിജെപി പ്രവർത്തകരെന്ന് എംവി ജയരാജൻ


എന്നാൽ സൈബർ ആക്രമണത്തിൽ മനം നൊന്ത് കഴിയുകയാണ് ആരോപണം വിധേയരായ കുടുംബം. രേഷ്മയ്ക്ക് മുന്‍ പരിചയമുള്ളയാളാണ് നിജിൽ ദാസ്. എന്നാൽ കുടുംബ പ്രശ്നം കാരണം കുറച്ച് ദിവസത്തേക്ക് മാറി നിൽക്കാനാണ് വീട് നൽകിയത്. വീട് നല്‍കുമ്പോൾ എഗ്രിമെന്റും വച്ചു. എന്നാൽ കുറച്ച് ദിവസം കഴിഞ്ഞ് പോലീസ് എത്തിയപ്പോഴാണ് ഇത്തരത്തിൽ പ്രശ്നങ്ങളുണ്ടെന്ന് അറിഞ്ഞതെന്നും രേഷ്മയുടെ കുടുംബം പറയുന്നു. 


സിപിഎം അനുഭാവികളാണ് തങ്ങളെന്നും പിണറായിയിൽ സിപിഎം സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവരാണ് ഏപ്രിൽ ഒന്ന് മുതൽ 8വരെ താമസിച്ചിരുന്നതെന്ന് രേഷ്മയുടെ കുടുംബം പറയുന്നു. തങ്ങളും രേഷ്മയുടെ ഭർത്താവ് പ്രശാന്തിന്റെ കുടുംബവും സിപിഎം അനുഭാവികളാണ്. രേഷ്മ വിദ്യാർത്ഥിയായിരുന്നപ്പോൾ സജീവ എസ്എഫ്ഐ പ്രവർത്തകയായിരുന്നു. 

Read Also: Sreenivasan Murder : ശ്രീനിവാസൻ വധക്കേസ്; 2 പേർ പിടിയിൽ, കൊലയാളി സംഘത്തിലെ കൂടുതൽ പേരെ കുറിച്ച് വിവരം ലഭിച്ചതായി ഐജി അശോക് യാദവ്


ആർഎസ്എസ്-ബിജെപി ബന്ധം ഉണ്ടായിട്ടില്ലെന്നും സൈബർ ആക്രമണം നടത്തുന്നവർ വസ്തുത അറിയാതെയാണ് പ്രതികരിക്കുന്നതെന്നും രേഷ്മയുടെ കുടുംബം പറയുന്നു. സൈബര്‍ ആക്രണത്തിനെതിരെ പോലീസിൽ പരാതി നൽകുമെന്നും രേഷ്ടമയുടെ കുടുംബം വ്യക്തമാക്കി. 


അതേസമയം ബോബേറുണ്ടായ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. മുഖ്യമന്ത്രിയുടെ വീട് സമീപത്തുണ്ടായ ബോംബേറ് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. മുഖ്യമന്ത്രിയുടെ വീടുള്ളതിനാൽ പ്രദേശം പ്രത്യേക സംരക്ഷണത്തിലും പോലീസ് കാവലിലുമാണുള്ളത്. 

Read Also: അപകടകരമായ ഡ്രൈവിങ് ചോദ്യം ചെയ്തു; നടുറോഡിൽ പെൺകുട്ടിയെ മർദിച്ച് യുവാവ്


കേസിൽ രേഷ്മയ്ക്ക് കർശന ഉപാധികളോടെയാണ് ജാമ്യം നൽകിയിരിക്കുന്നത്. പിണറായി പാണ്ട്യാലയിലുള്ള പൂട്ടിക്കിട വീട്ടിൽ നിന്നാണ് നിജില്‍ ദാസിനെ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് മാസത്തോളമായി ഇയാൾ ഒളിവിലായിരുന്നു. നിജിൽദാസിനെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്ത ശേഷമാണ് വീടിന് നേരെ ബോബേറ് ഉണ്ടായത്.

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.