Kannur University Public Administration കോഴ്സിൽ RSS സൈദ്ധാന്തികരായ സവർക്കറുടെയും ഗോൾവാൾക്കറുടെയും പുസ്തകങ്ങൾ ഉൾപ്പെടത്തി, പ്രതിഷേധവും വിദ്യാർഥി സംഘടനകൾ
Kannur University കീഴിലുള്ള തലശ്ശേരി ബ്രണ്ണൻ കോളേജിൽ മാത്രമാണ് പബ്ലിക്ക് അഡ്മിനിസ്ട്രേഷന്റെ ബിരുദാന്തര ബിരുദ കോഴ്സുള്ളത്.
Kannur : കണ്ണൂർ യൂണിവേഴ്സിറ്റിയുടെ (Kannur University) PG സിലബസ്സിൽ RSS സൈദ്ധാന്തികരായ വീർ സവർക്കറുടെയും (Veer Savarkar) ഗോൾവാൾക്കറിന്റെയും (Golwalkar) പുസ്തകങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം. ബിരുദാന്തര ബിരുദ കോഴ്സായ പബ്ലിക്ക് അഡ‍്മിനിസ്ട്രേഷന്റെ (Public Administration) മൂന്നാം സെമസ്റ്ററിലാണ് പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയത്.
RSS സൈദ്ധാന്തികരുടെ രചനകൾ അക്കാദമിക പുസ്തകങ്ങളായി പരിഗണിക്കാത്തവയാണെന്നും ഇവയിൽ വർഗീയ പരാമർശമുണ്ടെന്നുമാണ് ചില വിദ്യാർഥികൾ സംഘടനകൾ പരാതിയിൽ ആരോപിക്കുന്നത്. ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്നും പ്രതിഷേധിക്കുന്നവർ ആക്ഷേപം ഉയർത്തുന്നുണ്ട്.
ALSO READ : RSS Gang പൊലീസിൽ അല്ല സിപിഎമ്മിലാണെന്ന് കെ സുധാകരൻ
അതേസമയം യൂണിവേഴ്സിറ്റി വൈസ് ചാൻസർ ഗോപിനാഥ് രവീന്ദ്രൻ ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. RSS സൈദ്ധാന്തികരുടെ രചനകൾ അക്കാദമിക പുസ്തകങ്ങളായി പരിഗണിക്കുന്നതിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധമുയർത്തുമെന്നാണ് ചില വിദ്യാർത്ഥി സംഘടനകളുടെ നിലപാട് എടുത്തിരിക്കുന്നത്.
ALSO READ : സവര്‍ക്കറെ ബഹുമാനിക്കാത്തവരെ പരസ്യമായി മര്‍ദ്ദിക്കണം!!
കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള തലശ്ശേരി ബ്രണ്ണൻ കോളേജിൽ മാത്രമാണ് പബ്ലിക്ക് അഡ്മിനിസ്ട്രേഷന്റെ ബിരുദാന്തര ബിരുദ കോഴ്സുള്ളത്. ബ്രണ്ണൻ കോളേജിൽ അടിത്തിടെ പുതിയതായി അനുവദിച്ച കോഴ്സാണ് പിജി പബ്ലിക്ക് അഡ്മിനിസ്ട്രേഷൻ. അതിനാൽ ബ്രണ്ണനിലെ അധ്യാപകർ തന്നെയാണ് സിലബസ് തയ്യാറാക്കി നൽകിയതെന്നും അത് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ അംഗീകരിക്കുകയുമാണെന്ന് ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടകൾ നൽകുന്ന വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...