Javed Akhtar ചിത്രങ്ങൾ പ്രദർശിപ്പിക്കില്ല, RSSനെ താലിബാനോടുപമിച്ചതിൽ മാപ്പ് പറയണമെന്ന് ബിജെപി

പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയാതെ ജാവേദ് അക്തറിന്റെ ഒരു സിനിമപോലും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും രാം കദം മുന്നറിയിപ്പ് നല്‍കി.

Written by - Zee Malayalam News Desk | Last Updated : Sep 5, 2021, 04:16 PM IST
  • ഹിന്ദുരാഷ്ട്രം വേണമെന്ന് പറയുന്നവരും താലിബാനും ഒരേ മാനസികാവസ്ഥയുള്ളവരാണെന്നായിരുന്നു ജാവേദ് അക്തറിന്റെ പ്രസ്താവന.
  • മാപ്പ് പറയാതെ ജാവേദ്​ അക്തറിന്റെ ചിത്രങ്ങൾ രാജ്യത്ത്​ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന്​ മഹാരാഷ്​ട്ര ബി.ജെ.പി എം.എൽ.എ രാം കദം.
  • പാവപ്പെട്ട ജനങ്ങൾ‌ക്കായി പ്രവർത്തിക്കുന്ന ആർ.എസ്.എസ് പ്രവർത്തകരുടെ വികാരത്തെ അദ്ദേഹം വ്രണപ്പെടുത്തിയെന്നിം എംഎൽഎ.
Javed Akhtar ചിത്രങ്ങൾ പ്രദർശിപ്പിക്കില്ല, RSSനെ താലിബാനോടുപമിച്ചതിൽ മാപ്പ് പറയണമെന്ന് ബിജെപി

ന്യൂഡൽഹി: ആര്‍എസ്എസിനെ (RSS) താലിബാനോട് (Taliban) ഉപമിച്ച എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തറിനെതിരെ (Javed Akhtar) ബിജെപി എംഎൽഎ രാം കദം (Ram Kadam). ഇതിൽ മാപ്പ് പറയാതെ ജാവേദ് അക്തറിന്റെ സിനിമകൾ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നാണ് രാം കദമിന്റെ പ്രതികരണം. മാഹാരാഷ്ട്ര എംഎൽഎയും (Maharashtra MLA) ബിജെപി വക്താവുമാണ് രാം കദം. വീഡിയോ സന്ദേശത്തിലൂടെയാണ് രാം കദം ഇക്കാര്യം വ്യക്തമാക്കിയത്. 

കഴിഞ്ഞ ദിവസം എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ആര്‍എസ്എസിനെ താലിബാനോട് ഉപമിച്ച് ജാവേദ് അക്തര്‍ പ്രസ്താവന നടത്തിയത്. ഹിന്ദുരാഷ്ട്രം വേണമെന്ന് പറയുന്നവരും താലിബാനും ഒരേ മാനസികാവസ്ഥയുള്ളവരാണെന്നായിരുന്നു ജാവേദ് അക്തറിന്റെ പ്രസ്താവന. 

Also Read: Afghanistan : പഞ്ച്ഷീറിൽ നടന്ന സംഘർഷത്തിൽ 600 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടെന്ന് പ്രതിരോധ മുന്നണി

"ജാവേദ് അക്തറിന്റെ ഈ പ്രസ്താവന ലജ്ജാകരമാണ്. മാത്രമല്ല, സംഘത്തിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും കോടിക്കണക്കിന് പ്രവർത്തകർക്കും അവരുടെ ആശയങ്ങൾ പിന്തുടരുന്ന ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾക്കും വേദനാജനകവും അപമാനകരവുമാണ്. ഈ പരാമർശങ്ങൾ നടത്തുന്നതിനുമുമ്പ്, ഇതേ പ്രത്യ

Also Read: ചരിത്രത്തിന്റെ അപനിർമ്മിതിയാണ് കേരളത്തിൽ നടക്കുന്നതെന്ന് കെ.സുരേന്ദ്രൻ

താലിബാനെപ്പോലെയാണെങ്കിൽ, അദ്ദേഹത്തിന് ഈ പരാമർശങ്ങൾ നടത്താൻ കഴിയുമായിരുന്നോ? അദ്ദേഹത്തിന്റെ പ്രസ്താവനകൾ എത്ര പൊള്ളയാണെന്നാണ് ഇത് കാണിക്കുന്നത്. പക്ഷേ, അത്തരം പരാമർശങ്ങൾ നടത്തുന്നതിലൂടെ രാജ്യത്തെ പാവപ്പെട്ട ജനങ്ങൾ‌ക്കായി പ്രവർത്തിക്കുന്ന ആർ.എസ്.എസ് പ്രവർത്തകരുടെ വികാരത്തെ അദ്ദേഹം വ്രണപ്പെടുത്തി.

Also Read:  Afganistan : പഞ്ച്ഷീര്‍ പിടിച്ചടക്കിയെന്ന് താലിബാൻ; വാദം തള്ളി പ്രതിരോധ മുന്നണി നേതാക്കൾ

അവരോട് മാപ്പ് പറഞ്ഞില്ലെങ്കിൽ അദ്ദേഹത്തിന്റെ സിനിമകൾ രാജ്യത്ത് പ്രദർശിപ്പിക്കാൻ ഞങ്ങൾ അനുവദിക്കില്ല. രാജ്യത്തിനായി ജീവിതം സമർപ്പിച്ച സംഘ പ്രവർത്തകരോട് കൈ കൂപ്പി മാപ്പ് പറയുന്നതുവരെ അദ്ദേഹത്തിന്റെ ഒരു സിനിമയും ഈ ഭാരത മണ്ണിൽ പ്രദർശിപ്പിക്കാൻ ഞങ്ങൾ അനുവദിക്കില്ല". രാം കദം വ്യക്തമാക്കി.

Also Read: Afganistan - Taliban : അഫ്ഗാനിസ്ഥാനെ ഇനി മുതൽ താലിബാൻ സഹസ്ഥാപകൻ മുല്ല ബരാദർ നയിക്കും 

ലോകത്തെ എല്ലാ തീവ്രവലതുപക്ഷത്തിനും വേണ്ടത് ഒരേ കാര്യമാണ്. താലിബാന് (Taliban) വേണ്ടത് ഇസ്ലാമിക രാഷ്ട്രമാണ്. ഹിന്ദുരാഷ്ട്രം വേണ്ടവരും ഉണ്ട്. ഇവരുടെയെല്ലാം മാനസിക നില ഒന്നാണ്. താലിബാനെ പിന്തുണക്കുന്നവരും ആര്‍എസ്എസ് (RSS), വിശ്വഹിന്ദുപരിഷത്ത് (VHP) എന്നിവരെ പിന്തുണക്കുന്നവരും ഒരേ മനോഭാവക്കാരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News