ആര്‍എസ്എസ് നേതാവായിരുന്ന വീര്‍ സവാര്‍ക്കറെ ബഹുമാനിക്കാത്തവരെ പരസ്യമായി തല്ലി ചതയ്ക്കണമെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ.
ഡല്‍ഹി യൂണിവേഴ്‌സിറ്റി കാമ്പസില്‍ എബിവിപി പ്രവര്‍ത്തകര്‍ സ്ഥാപിച്ച സവാര്‍ക്കര്‍ പ്രതിമയില്‍ എന്‍എസ്‌യു നേതാക്കള്‍ കറുത്ത ചായമടിക്കുകയും ചെരുപ്പ് മാലയിടുകയും ചെയ്‌തിരുന്നു.
ഇതേ തുടര്‍ന്നാണ് വിവാദ പ്രസ്താവനയുമായി താക്കറെരംഗത്തെത്തിയത്.
സവാര്‍ക്കര്‍ ധീര ദേശാഭിമാനിയാണെന്ന വാദം നിലനില്‍ക്കുന്നുണ്ടെന്നും മഹാരാഷ്ട്രയിലെ ധീരദേശാഭിമാനകളുടെ ഒപ്പമാണ് സവാര്‍ക്കറുടെ സ്ഥാനമെന്നും താക്കറെ പറഞ്ഞു.
Shiv Sena chief Uddhav Thackeray: People who don’t believe in Veer Savarkar must be beaten in public, because they won’t realise the struggle and importance of Veer Sarvarkar in India's independence. Even Rahul Gandhi has insulted Veer Savarkar in the past pic.twitter.com/L09cKLjZ5C
— ANI (@ANI) August 23, 2019
അദ്ദേഹത്തിന്‍റെ പോരാട്ടങ്ങളെ വിസ്മരിക്കുന്നവരാണ് അദ്ദേഹത്തെ അപമാനിക്കുന്നതെന്നും താക്കറെ അഭിപ്രായപ്പെട്ടു.
അദ്ദേഹത്തെ അപമാനിക്കുന്നവരെ മര്‍ദ്ദിക്കുന്നതിലൂടെ അവര്‍ക്ക് സ്വാതന്ത്ര്യത്തിന്‍റെ വില മനസ്സിലാവുമെന്നും ഉദ്ധവ് താക്കറെ പറയുന്നു.
സവർക്കറിൽ വിശ്വസിക്കാത്തവർ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിൽ സവർക്കറുടെ പ്രാധാന്യവും അദ്ദേഹത്തിന്‍റെ പ്രയത്നവും തിരിച്ചറിയുന്നില്ല.
മുമ്പ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പോലും അദ്ദേഹത്തെ അപമാനിച്ചിരുന്നു എന്നും അദ്ദേഹം താക്കറെ കൂട്ടിച്ചേര്‍ത്തു.