കാസർഗോഡ്‌: കണ്ണൂർ സർവ്വകലാശാലയിലെ (Kannur University) സിലബസ് മരവിപ്പിച്ചതോടെ കേരളത്തിലെ സിപിഎം-കോൺഗ്രസ് അന്തർധാര വ്യക്തമായതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വിഡി സതീശനും കെ.എസ്.യുവും (KSU) ആവശ്യപ്പെടുമ്പോഴേക്കും ദേശീയ നേതാക്കളെ കുറിച്ചുള്ള പാഠഭാഗം സിലബസിൽ നിന്നും പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത് അത്ഭുതപ്പെടുത്തുന്നതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജിഹാദികളുടെ സമ്മർദ്ദവും സിലബസ് പിൻവലിക്കാൻ പിണറായി വിജയനെ പ്രേരിപ്പിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. കോൺഗ്രസിൽ നിന്നും നേതാക്കൾ കൂട്ടത്തോടെ സിപിഎമ്മിലേക്ക് പോകുന്നത് രണ്ട് പാർട്ടികളും തമ്മിൽ വ്യത്യാസമില്ലാത്തതുകൊണ്ടാണ്. ഇടതുപക്ഷത്ത് ഐഎൻഎല്ലും വലതുപക്ഷത്ത് മുസ്ലിംലീഗും ഉള്ള സംയുക്ത സഖ്യമാണ് സംസ്ഥാനത്തുള്ളത്.


ALSO READ: വിഷലിപ്ത പ്രചരണം നടത്തുന്നവരെ നിര്‍ദാക്ഷിണ്യം നേരിടുമെന്ന് CM Pinarayi Vijayan


അതുകൊണ്ടാണ് ക്രൈസ്തവർക്കും ഹൈന്ദവർക്കും നീതിനിഷേധിക്കപ്പെടുന്നത്. സിപിഎമ്മിനെ നേരിടാൻ ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളൂ. എസ്ഡിപിഐയുമായി തരാതരത്തിൽ സഖ്യത്തിലേർപ്പെടുന്ന ഭരണ-പ്രതിപക്ഷങ്ങൾ പുരപ്പുറത്ത് കയറി മതേതരത്വം പ്രസംഗിക്കുന്നത് അപഹാസ്യമാണെന്നും സുരേന്ദ്രൻ പറഞ്ഞു.


അതേസമയം, വിവാദമായ കണ്ണൂർ സർവ്വകലാശാല പിജി  സിലബസിൽ (Syllabus) മാറ്റം വേണമെന്ന റിപ്പോർട്ട് നടപ്പാക്കാൻ നടപടി തുടങ്ങി.  അക്കാദമിക് കൗൺസിലും പൊളിറ്റിക്കൽ സയൻസ് ബോർഡ് ഓഫ് സ്റ്റഡീസും നിർദ്ദേശങ്ങൾ ചർച്ച ചെയ്ത ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് വൈസ് ചാൻസലർ അറിയിച്ചു.


ALSO READ: Narcotic Jihad: സർക്കാർ നോക്കുകുത്തിയാകരുത്, നർക്കോട്ടിക് ജിഹാദ് വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷം


കണ്ണൂർ സർവ്വകലാശാലയിൽ പുതുതായി തുടങ്ങിയ പിജി ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് മൂന്നാം സെമസ്റ്ററിന്റെ (Semester) സിലബസിലാണ് ആർഎസ്എസ് സൈദ്ധാന്തികനായ എംഎസ് ഗോൾവാൾക്കർ എഴുതിയ ബഞ്ച് ഓഫ് തോട്ട്സ് ഉൾപെടെയുള്ള  പുസ്തകങ്ങൾ ചേർത്തത്. പ്രതിഷേധമുയർന്നതോടെയാണ് സിലബസിൽ അപാകതയുണ്ടോ എന്ന് പരിശോധിക്കാൻ സമിതിയെ നിയോഗിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.