കണ്ണൂർ സർവകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് Shashi Tharoor MP

കുട്ടികള്‍ കാര്യങ്ങള്‍ വിമര്‍ശനാത്മകമായി മനസിലാക്കണം. വിദ്യാര്‍ത്ഥികള്‍ ഇത്തരം പുസ്തകങ്ങളിലെ ഭാഗം കൂടി വായിക്കണമെന്നും ചില പുസ്തകങ്ങള്‍ മാത്രം വായിക്കരുത് എന്നത് അസ്വാതന്ത്ര്യമാണെന്നും ശശി തരൂർ വ്യക്തമാക്കി

Written by - Zee Malayalam News Desk | Last Updated : Sep 12, 2021, 04:22 PM IST
  • രാഷ്ട്രീയക്കാരൻ എന്ന നിലയിലല്ല താന്‍ പ്രതികരിക്കുന്നതെന്നും പകരം അക്കാഡമീഷ്യൻ എന്ന നിലയിലാണെന്നും ഡോ.ശശി തരൂർ വ്യക്തമാക്കി
  • കുട്ടികള്‍ എല്ലാം വായിക്കണം
  • അധ്യാപകരും വലിയ ഉത്തരവാദിത്വം ഇക്കാര്യത്തില്‍ കാണിക്കണം
  • ചര്‍ച്ചകളാണ് സര്‍വ്വകലാശാലകളില്‍ ഉണ്ടാകേണ്ടതെന്നും തരൂര്‍ വ്യക്തമാക്കി
കണ്ണൂർ സർവകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് Shashi Tharoor MP

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിലെ (Kannur University) വിവാദ സിലബസിനെ പിന്തുണച്ച് ശശി തരൂർ എംപി. കുട്ടികള്‍ കാര്യങ്ങള്‍ വിമര്‍ശനാത്മകമായി മനസിലാക്കണം. വിദ്യാര്‍ത്ഥികള്‍ ഇത്തരം പുസ്തകങ്ങളിലെ ഭാഗം കൂടി വായിക്കണമെന്നും ചില പുസ്തകങ്ങള്‍ മാത്രം വായിക്കരുത് എന്നത് അസ്വാതന്ത്ര്യമാണെന്നും ശശി തരൂർ വ്യക്തമാക്കി.

രാഷ്ട്രീയക്കാരൻ എന്ന നിലയിലല്ല താന്‍ പ്രതികരിക്കുന്നതെന്നും പകരം അക്കാഡമീഷ്യൻ എന്ന നിലയിലാണെന്നും ഡോ.ശശി തരൂർ (Shashi Tharoor) വ്യക്തമാക്കി. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ സംഘപരിവാര്‍ നേതാക്കളായ ഗോള്‍വാര്‍ക്കറിന്റെയും സവര്‍ക്കറുടെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയത് വലിയ രാഷ്ട്രീയ വാവദമായിരുന്നു.

ALSO READ: Kerala School Opening: സുപ്രീംകോടതി വിധിക്ക് ശേഷം തീയതി പ്രഖ്യാപിക്കുമെന്ന് വി ശിവൻകുട്ടി

താന്‍ മനസിലാക്കിയിടത്തോളം ഗാന്ധി, നെഹ്‌റു, ടാഗോര്‍ തുടങ്ങിയവരുടെ ടെക്‌സ്റ്റുകള്‍ക്കൊപ്പം ഗോള്‍വാര്‍ക്കറിന്റെയും സവര്‍ക്കറുടെയും ടെക്സ്റ്റുകള്‍ കൂടി പഠിപ്പിക്കുന്നു എന്നാണ്. കുട്ടികള്‍ എല്ലാം വായിക്കണം. അധ്യാപകരും വലിയ ഉത്തരവാദിത്വം ഇക്കാര്യത്തില്‍ കാണിക്കണമെന്നും ഇതിന്റെ യഥാര്‍ത്ഥ അവസ്ഥ കൂടി മനസിലാക്കി കാണിക്കണമെന്നും തരൂര്‍ പറഞ്ഞു. ഇഷ്ടമുള്ളതേ വായിക്കുവെങ്കില്‍ സര്‍വ്വകലാശാലയില്‍ പോയിട്ട് കാര്യമില്ലെന്നും ചര്‍ച്ചകളാണ് സര്‍വ്വകലാശാലകളില്‍ ഉണ്ടാകേണ്ടതെന്നും തരൂര്‍  വ്യക്തമാക്കി.

ALSO READ: NEET Exam: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന്; സംസ്ഥാനത്ത് 12 കേന്ദ്രങ്ങൾ

വിമർശനാത്മകമായി പുസ്തകത്തെ മനസ്സിലാക്കുന്നതിൽ തെറ്റില്ല. ഒരു സർവകലാശാലയിൽ പല തരത്തിലുള്ള പുസ്തകങ്ങളും ഉണ്ടാകും. വിദ്യാർഥികൾ എല്ലാം വായിക്കുകയും ആരോ​ഗ്യകരമായ ചർച്ചകൾ ഉണ്ടാകുകയും ചെയ്യുന്നതിൽ തെറ്റില്ലെന്നും ശശി തരൂർ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News