തിരുവനന്തപുരം: ഗവർണ്ണർക്കെതിരെ വിമർശനവുമായി സി.പി.എം. കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലറെ ക്രിമിനല്‍ എന്നുവിളിച്ച ഗവര്‍ണറുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന്‌ സി.പി.എം സെക്രട്ടറിയേറ്റ്. ഗവര്‍ണറുടെ നടപടി അദ്ദേഹം വഹിക്കുന്ന ഭരണഘടനാ പദവിക്ക്‌ നിരക്കാത്തത്. എന്ത്‌ ക്രിമിനല്‍ കുറ്റമാണ്‌ വി.സി ചെയ്‌തത്‌ എന്ന്‌ ഗവര്‍ണര്‍ വ്യക്തമാക്കണമെന്നും സിപിഎം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗവർണർക്കെതിരെ അതിരൂക്ഷമായി വിമർശനമാണ് സി.പി.എം പ്രസ്താവനയിലൂടെ ഉന്നയിച്ചിരിക്കുന്നത്. കണ്ണൂർ വിസിയെ ക്രമിനൽ എന്ന് വിളിച്ചത് പ്രതിഷേധാർഹമാണെന്ന് സി.പി.എം തങ്ങളുടെ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഗവര്‍ണര്‍ എടുത്ത നടപടിയില്‍ നിയമപരമായി മാത്രം വിയോജിപ്പ്‌ രേഖപ്പെടുത്തിയ ആളാണ്‌ കണ്ണൂര്‍ വി.സി. നിയമപരമായും, മാന്യമായും മറുപടി പറയുന്നതിന്‌ പകരം തന്റെ സ്ഥാനത്തിന്‌ യോജിക്കാത്ത തരത്തില്‍ പ്രതികരിക്കുന്നത്‌ ഗവര്‍ണര്‍ പദവിക്ക്‌ യോജിച്ചതാണോയെന്ന്‌ അദ്ദേഹം പരിശോധിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. 


ALSO READ : Governor : "അക്രമിക്കാൻ വൈസ് ചാൻസെലർ ഗുഢാലോചന നടത്തി"; കണ്ണൂർ വി.സിക്കെതിരെ ആഞ്ഞടിച്ച് ഗവർണ്ണർ


ഗവര്‍ണർ സ്വീകരിക്കുന്ന  നടപടികൾ അദ്ദേഹം  വഹിക്കുന്ന ഭരണഘടനാ പദവിക്ക്‌ നിരക്കാത്തതാണ്. രാജ്‌ഭവനെ ആര്‍.എസ്‌.എസ്‌ ശാഖയുടെ നിലവാരത്തിലേക്ക്‌ അധപ്പതിപ്പിക്കുകയാണ്. തെറ്റ്‌ ചൂണ്ടിക്കാണിക്കുന്നതിന്‌ പകരം സര്‍വ്വസീമകളും ലംഘിച്ച്‌ നടത്തിക്കൊണ്ടിരിക്കുന്ന രാഷ്‌ട്രീയ ഇടപെടലുകള്‍ ആരെ പ്രീതിപ്പെടുത്താനുള്ളതാണ്‌ എന്ന്‌ ഗവര്‍ണറാണ്‌ വ്യക്തമാക്കണമെന്നും സിപിഎം തങ്ങളുടെ പ്രസ്താവനയിലൂടെ അറിയിച്ചു.  


കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ ഇല്ലായ്‌മ ചെയ്യാനാണ്‌ അദ്ദേഹത്തിന്റെ ശ്രമം. രാഷ്‌ട്രപതി - ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിന്‌ മുമ്പേ ബോധപൂര്‍വ്വമുള്ള പ്രസ്‌താവനകളും, പ്രകോപനപരമായ ഇടപെടലുകളും ഗവണ്‍മെന്റിനെതിരായി ഗവര്‍ണറുടെ ഭാഗത്ത്‌ നിന്നുമുണ്ടായത്‌ എന്ത്‌ ഉദ്ദേശത്തിലായിരുന്നു എന്നത്‌ വ്യക്തമാക്കണമെന്നും സിപിഎം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.


ALSO READ : Priya Varghese Appointment | പ്രിയാ വർഗീസിൻറെ നിയമനത്തിൽ വിട്ടു വീഴ്ചയില്ലാതെ ഗവർണർ, കോടതിയെ സമീപിക്കാൻ കണ്ണൂർ വിസി?


കണ്ണൂര്‍ സർവ്വകലാശാലയെ തകർക്കാനുള്ള ശ്രമമാണ് വി.സി നടത്തുന്നതെന്നും ക്രമിനലാണ് വൈസ് ചെൻസിലറെന്നും ഗവർണർ ആരോപിച്ചു.  ചരിത്ര കോൺഗ്രസ് പരിപാടിയിൽ തന്നെ കയ്യേറ്റം ചെയ്യൻ ശ്രമം ഉണ്ടായത് വി.സിയുടെ അറിവോടെയാണെന്നും ഗവർണ്ണർ കൂട്ടിച്ചേർത്തു. കായികപരമായി കയ്യേറ്റം ചെയ്യാൻ വി.സി ഒത്താശ ചെയ്തെന്നുമെന്നാണ് ഗവർണ്ണർ ആരോപിച്ചത്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.