Governor : "അക്രമിക്കാൻ വൈസ് ചാൻസെലർ ഗുഢാലോചന നടത്തി"; കണ്ണൂർ വി.സിക്കെതിരെ ആഞ്ഞടിച്ച് ഗവർണ്ണർ

കണ്ണൂര്‍ സർവ്വകലാശാലയെ തകർക്കാനുള്ള ശ്രമമാണ് വി.സി നടത്തുന്നതെന്നും ക്രമിനലാണ് വൈസ് ചെൻസിലറെന്നും ഗവർണർ ആരോപിച്ചു.    

Written by - Zee Malayalam News Desk | Last Updated : Aug 21, 2022, 02:24 PM IST
  • വി.സിയെ അതിരൂക്ഷമായി വിമർശിച്ചു കൊണ്ടാണ് ഗവർണ്ണർ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
  • കണ്ണൂര്‍ സർവ്വകലാശാലയെ തകർക്കാനുള്ള ശ്രമമാണ് വി.സി നടത്തുന്നതെന്നും ക്രമിനലാണ് വൈസ് ചെൻസിലറെന്നും ഗവർണർ ആരോപിച്ചു.
  • ചരിത്ര കോൺഗ്രസ് പരിപാടിയിൽ തന്നെ കയ്യേറ്റം ചെയ്യൻ ശ്രമം ഉണ്ടായത് വി.സിയുടെ അറിവോടെയാണെന്നും ഗവർണ്ണർ കൂട്ടിച്ചേർത്തു.
  • കായികപരമായി കയ്യേറ്റം ചെയ്യാൻ വി.സി ഒത്താശ ചെയ്തെന്നും ഗവർണ്ണർ ആരോപിക്കുന്നുണ്ട്.
Governor : "അക്രമിക്കാൻ വൈസ് ചാൻസെലർ ഗുഢാലോചന നടത്തി"; കണ്ണൂർ വി.സിക്കെതിരെ  ആഞ്ഞടിച്ച് ഗവർണ്ണർ

കണ്ണൂർ വിസിയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഗവർണ്ണർ രംഗത്തെത്തി. ഇതോട് കൂടി ഗവർണ്ണറും കണ്ണൂർ വിസിയും തമ്മിലുള്ള പോര് മറ്റോരു തലത്തിലെക്ക് എത്തിയിരിക്കുകയാണ്. വി.സിയെ അതിരൂക്ഷമായി വിമർശിച്ചു കൊണ്ടാണ് ഗവർണ്ണർ  വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. കണ്ണൂര്‍ സർവ്വകലാശാലയെ തകർക്കാനുള്ള ശ്രമമാണ് വി.സി നടത്തുന്നതെന്നും ക്രമിനലാണ് വൈസ് ചെൻസിലറെന്നും ഗവർണർ ആരോപിച്ചു.  ചരിത്ര കോൺഗ്രസ് പരിപാടിയിൽ തന്നെ കയ്യേറ്റം ചെയ്യൻ ശ്രമം ഉണ്ടായത് വി.സിയുടെ അറിവോടെയാണെന്നും ഗവർണ്ണർ കൂട്ടിച്ചേർത്തു. കായികപരമായി കയ്യേറ്റം ചെയ്യാൻ വി.സി ഒത്താശ ചെയ്തെന്നും ഗവർണ്ണർ ആരോപിക്കുന്നുണ്ട്. 

മാന്യതയുടെ എല്ലാ അതിർ വരമ്പുകളും ലംഘിച്ചാണ് വൈസ് ചാൻസലറുടെ പ്രവർത്തനം. പാർട്ടി കെഡറ്റിനെ പോലെയാണ് അദ്ദേഹം പെരുമാറുന്നത്. രാഷ്ട്രിയകാരണങ്ങളാണ് അദ്ദേഹം ഇതെ സ്ഥാനത്ത് തുടരാൻ ഇടയാക്കുന്നതെന്നും ഗവർണ്ണർ പറഞ്ഞു. വി.സിക്കെതിരെ നിയമത്തിന്റെ നടപടികൾ ആരംഭിച്ചുകഴിഞ്ഞെന്നും ഗവർണ്ണര്‍ വ്യക്തമാക്കി. രാഷ്ട്രപതിയ്ക്കു നേരെയോ, ഗവർണ്ണർക്ക് നേരെയോ കയ്യേറ്റ ശ്രമമുണ്ടായാൽ അത് ഗുരുതര കുറ്റമാണ്. എന്നാൽ സംഭവം പോലീസിൻറെ ശ്രദ്ധയിൽ പെടുത്താനോ താൻ നിര്‍ദേശിച്ച അന്വേഷണത്തോട് സഹകരിക്കാനോ വി.സി തയ്യാറായിട്ടില്ലെന്നും ഗവർണർ കുറ്റപ്പെടുത്തുന്നു.

ALSO READ: രാഹുൽ ​ഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവം; നാല് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

 സർവ്വകശാലകളിൽ  നിരവധി അനധികൃത നിയമനങ്ങൾ  നടന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ രാജ് ഭവനിലും ലഭിച്ചിട്ടുണ്ട്. നാല് വർഷത്തിനഉള്ളിൽ നടന്ന നിയമനങ്ങൾ പരിശോധിക്കുമെന്ന് രാജ് ഭവൻ വ്യക്തമാക്കുകയും ചെയ്കതിട്ടുണ്ട്. പ്രത്യേഗ സമതി രൂപികരിച്ചാകും അന്വേഷണം. ആരോക്കെയാണ് ഇതിൽ ഉണ്ടാകുക എന്ന കാര്യത്തിൽ വ്യക്തതയില്ല. കഴിഞ്ഞ ദിവസം കേരള യൂണിവേഴ്സിറ്റി ഗവർണർക്കെതിരെ പാസാക്കിയ പ്രമേയത്തിന്റെ നിയമ വശങ്ങളും രാജ് ഭവൻ പരിശോധിച്ച് വരികയാണ്. ചട്ട വരുദ്ധത കണ്ടെത്തിയാൽ വി.സിയ്ക്ക് എതിരെ നടപടി സ്വീകരിക്കും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News